ഹേമ കമ്മിറ്റി റിപ്പോർട്ട് : രജിസ്റ്റർ ചെയ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നു ; ഹൈക്കോടതിയെ അറിയിച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത 32 കേസുകളിൽ അന്വേഷണം നടക്കുകയാണെന്ന് ഹൈക്കോടതിയിൽ പറഞ്ഞ് സംസ്ഥാന സർക്കാർ. തെളിവില്ലാത്തതിനാൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചുവെന്നാണ് എസ് ഐ ടി സംഘം വ്യക്തമാക്കിയത്. അതോടൊപ്പം, ഒരു അതിജീവിതയുടെ പരാതിയിൽ മാത്രം 11 കേസുകളെടുത്തിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. അതേസമയം, പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ പേരുള്ള എല്ലാവരുമായും ബന്ധപ്പെട്ടോയെന്ന് കോടതിയിൽ ഡബ്ല്യൂ സി സി സംശയം പ്രകടിപ്പിച്ചു. റിപ്പോർട്ടിലുള്ള എല്ലാവരുമായും സംസാരിച്ചുവെന്ന് സർക്കാർ ഇതിന് മറുപടി നൽകി. പ്രത്യേക പോലീസ് സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. ഈ മാസം 19ന് ഹർജികൾ വീണ്ടും പരിഗണിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായിക്കെതിരായ രാഹുലിന്‍റെ ആലിംഗന പരാമർശത്തിന് മറുപടിയുമായി ബ്രിട്ടാസ്

0
ന്യൂഡൽഹി : ഇന്ത്യ മുന്നണി യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം മാത്രം...

പാലക്കാട് രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രി കെ.മുരളീധരന്റെ പ്രസ്താവന തള്ളി ഡിഎംഒ

0
കോഴിക്കോട്: പാലക്കാട് രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രി കെ.മുരളീധരന്റെ പ്രസ്താവന...

അപകടം പതിയിരിക്കുന്ന അഴൂര്‍ – പൂങ്കാവ് റോഡ്‌ – സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നു...

0
പത്തനംതിട്ട : അഴൂര്‍ - പൂങ്കാവ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് താഴുന്നത്...

നിപ പ്രതിരോധത്തിൽ വീഴ്ച ഉണ്ടായിട്ടില്ല ; പ്രതിരോധ പ്രവർത്തനം കൃത്യമായി മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി...

0
കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴ്ച ഉണ്ടായിട്ടില്ല, പ്രതിരോധ പ്രവർത്തനം കൃത്യമായി മുന്നോട്ട്...