ഹേമ കമ്മിറ്റി റിപ്പോർട്ടിനോടുള്ള പ്രതികരണം വിമർശനത്തിനിടയാക്കി ; ക്ഷമ ചോദിച്ച് നടൻ വിനയ് ഫോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തോട് നടൻ വിനയ് ഫോർട്ടിന്റെ പ്രതികരണം വിമർശനത്തിനിടയാക്കിയിരുന്നു. റിപ്പോർട്ടിനെ കുറിച്ച് തനിക്കൊന്നും അറിയില്ല, അറിയാത്ത വിഷയത്തെ കുറിച്ച് താനൊന്നും പറയില്ല, വേറെയെന്തൊക്കെ പരിപാടികളുണ്ട്, സമയം കിട്ടണ്ടേ, മലയാള സിനിമ അടിപൊളിയാണ്- എന്നൊക്കെയായിരുന്നു ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയുള്ള വിനയ് ഫോർട്ടിന്റെ പ്രതികരണം. നടന്റെ പ്രതികരണത്തിനും ശരീരഭാഷയ്ക്കുമെതിരെ സോഷ്യൽമീഡിയയിൽ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത്. ഇതിനു പിന്നാലെ ഇപ്പോൾ ക്ഷമാപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ.

വളരെ ഗൗരവമേറിയ, വളരെ ദീർഘമായൊരു റിപ്പോർട്ടാണ് ഹേമ കമ്മിറ്റിയുടേതെന്നും അതിനെക്കുറിച്ച് പ്രതികരിക്കണമെങ്കിൽ നമ്മളതിനെക്കുറിച്ച് മനസിലാക്കുകയും പഠിക്കുകയും വേണമെന്നും അല്ലാതെ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നത് വിഡ്ഡിത്തമാണെന്നും നടൻ പറഞ്ഞു. ചോദ്യത്തിനുള്ള തന്റെ പ്രതികരണ വീഡിയോ വീണ്ടും കണ്ടുകഴിഞ്ഞപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള അത്ര ഗൗരവമേറിയ ഒന്നിനോട് പ്രതികരിക്കേണ്ട ഒരു രീതിയിലല്ലായിരുന്നു തന്റെ ശരീരഭാഷ എന്നു തോന്നിയെന്ന് നടൻ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ‘അത് കുറച്ച് സുഹൃത്തുക്കളെ വേദനിപ്പിച്ചതായി അറിയുകയും ചെയ്തു. തന്റെ പ്രതികരണം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു’- നടൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....