ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി ലൈഫ് പദ്ധതിയിലേക്ക് 72 സെന്റ് ഭൂമി നല്‍കി ഹേമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെന്നൈയിൽ സ്ഥിരതാമസമാക്കിയ സമയത്താണ് തെക്കൻ കേരളത്തിൽ എവിടെയെങ്കിലും ഒരു റിസോർട്ട് പണിയണമെന്ന ആഗ്രഹം ഹേമാ ജയചന്ദ്രന്റെയും ഭർത്താവ് ജയചന്ദ്രന്റെയും മനസ്സിലുദിക്കുന്നത്. കാത്തിരുന്ന് ആഗ്രഹിച്ച് കൊല്ലം പരവൂരിൽ ഒമ്പത് ഏക്കർ ഭൂമി വാങ്ങി മനോഹരമായ ഒരു റിസോർട്ടും പണിതു. അങ്ങനെയിരിക്കെ 2005 ൽ അപ്രതീക്ഷിതമായി ജയചന്ദ്രൻ വിടവാങ്ങി.

അദ്ദേഹത്തിന്റെ വിയോഗ ശേഷം പരവൂരുള്ള റിസോർട്ട് വിൽക്കുകയും ചെയ്തു. ജയചന്ദ്രനില്ലാത്ത ചെന്നൈയിലെ ജീവിതത്തിനിടയിൽ പ്രിയപ്പെട്ടവന്റെ ഓർമയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഹേമയിൽ ശക്തമായി. സഹോദരൻ ഉദയൻ നായരോട് ഈ ആഗ്രഹം പങ്കുെവെച്ചു.

ഉദയനാണ് പാവങ്ങൾക്ക് വീട് നൽകുന്ന സംസ്ഥാന സർക്കാരിന്റെ ലൈഫ് എന്ന പദ്ധതിയെപ്പറ്റി ഹേമയോട് പറയുന്നത്. കിൻഫ്രയുടെ ആദ്യത്തെ എം.ഡി യായി വിരമിച്ചയാളാണ് ഉദയൻ നായർ. പറവൂരിലെ റിസോർട്ടിനോട് ചേർന്നുള്ള 72 സെന്റ് ഭൂമിയിൽ വൃദ്ധസദനംപോലുള്ള സംവിധാനമൊരുക്കുന്നതിനെപ്പറ്റി ഹേമ ആലോചിച്ചിരുന്നു.

ലൈഫിലൂടെ ഒത്തിരി പാവങ്ങൾക്ക് വീട് കിട്ടുമെങ്കിൽ ഭൂമി പദ്ധതിക്കു നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഉദയൻ നായർക്കൊപ്പം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി 72 സെന്റ് ഭൂമിയുടെ പ്രമാണം കൈമാറി. പ്രിയതമന്റെ പേരിൽ സ്ഥലം അറിയപ്പെടണമെന്ന ആഗ്രഹവും ഹേമാ ജയചന്ദ്രൻ പ്രകടിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...