ഇനി മുതൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് അപേക്ഷയ്‌ക്കൊപ്പം വേണ്ടത് രണ്ട് രേഖകൾ മാത്രം ; നിർണായക തീരുമാനവുമായി കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇനി മുതൽ ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയ്‌ക്കൊപ്പം വേണ്ടത് രണ്ട് രേഖകൾ മാത്രമാണെന്ന് കെഎസ്ഇബി. പുതിയ സർവീസ് കണക്ഷൻ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി കെഎസ്ഇബി 2018 നവംബർ‍ 2ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ടാക്കിയിട്ടുണ്ട്. അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ, വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ ഇവ മാത്രമാണ് ആവശ്യമായിട്ടുള്ളത്.

തിരിച്ചറിയൽ‍ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് /ഏജൻസി/പബ്ലിക്ക് സെക്ട‍ർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നും അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/KSEBL ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും), നടപ്പ് സാമ്പത്തിക വർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടകകരാറിന്റെ പകർപ്പും മേൽപ്പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും, മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നുമാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...