ഗുരുതര പൊള്ളലേറ്റ് മരിക്കും മുൻപ് സ്ത്രീ നൽകിയ മൊഴിയിൽ പിടിയിലായത് പ്രായപൂർത്തിയായ മകനും ഭർത്താവും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഗുരുതര പൊള്ളലേറ്റ് മരിക്കും മുൻപ് സ്ത്രീ നൽകിയ മൊഴിയിൽ പിടിയിലായത് പ്രായപൂർത്തിയായ മകനും ഭർത്താവും. കുറ്റക്കാരാണെന്ന 20 വർഷം പഴക്കമുള്ള വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട മകനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഹൈക്കോടതി. 9 മാസം ഉദരത്തിലും മൂന്ന് വർഷത്തോളം കയ്യിലും പിന്നീട് മനസിലുമാണ് ഒരു അമ്മ മകനെ കൊണ്ടു നടക്കുന്നത്. അതിനാൽ തന്നെ സ്വന്തം മകനെ കുരുക്കണമെന്ന് ഒരു അമ്മയും മരിക്കുന്ന സമയത്ത് ആഗ്രഹിക്കില്ലെന്നാണ് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചത്.

ഇതിന് പിന്നാലെ മരണപ്പെട്ട സ്ത്രീയുടെ മരണമൊഴി സത്യവും സ്ഥിരതയുള്ളതുമാണെന്ന് വിധിച്ചുകൊണ്ട് വിചാരണ കോടതിയുടെ ശിക്ഷ ശരിവച്ചു. വെള്ളിയാഴ്ചയാണ് 23 വർഷം പഴക്കമുള്ള ഹർജി ഹൈക്കോടതി റദ്ദാക്കിയത്. വീട്ടിൽ വച്ച് പൊള്ളലേറ്റ സ്ത്രീയെ 2000 ത്തിലാണ് മകനും മകളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. വീട്ടിലുണ്ടായിരുന്നിട്ട് പോലും സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് സ്ത്രീ മരണപ്പെട്ടത്. എന്നാൽ മരിക്കുന്നതിന് മുൻപ് രണ്ട് മൊഴികളാണ് ഇവർ നൽകിയത്. ആദ്യത്തേത് ചികിത്സിച്ചിരുന്ന ഡോക്ടറിനോടും രണ്ടാമത്തേത് പോലീസ് ഉദ്യോഗസ്ഥനോടും ആയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കൊച്ചി മെട്രോയുടെ എംഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

0
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...