പുതുശ്ശേരിമലയിൽ അരയേക്കർ സ്ഥലത്തെ കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പുതുശ്ശേരിമലയിൽ അരയേക്കർ സ്ഥലത്തെ കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. പുതുശ്ശേരിമല അമ്പലം ഭാഗത്ത് കോഴിക്കോട്ടിൽ കെ.എസ്.അനീഷിന്റെ വാഴ, കപ്പ, പച്ചക്കറിക്കൃഷികൾ എന്നിവയാണ് നശിപ്പിച്ചത്. ചുറ്റും പന്നി കടക്കാതിരിക്കാൻ വേലികെട്ടി സംരക്ഷിച്ചിരുന്നു. അതിന്റെ അടിയിലെ മണ്ണ് തുരന്നുനീക്കിയാണ് കൃഷിയിടത്തിൽ കടന്നത്. 80 വാഴകളുണ്ടായിരുന്നതിൽ ആറെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. നൂറോളം മൂട് കപ്പയിൽ ഒന്നുപോലും ബാക്കിവെച്ചിട്ടില്ല. ഒരുമാസംമുമ്പ് നട്ട് കഴിഞ്ഞദിവസം വളവുമിട്ട വാഴകളാണ് ഇല്ലാതാക്കിയതെന്ന് അനീഷ് പറഞ്ഞു. കാട്ടുപന്നിശല്യം കാരണം ഈ മേഖലയിലെ മിക്കവരും കൃഷി ഉപേക്ഷിച്ചു. ചുറ്റുവേലികൊണ്ട് കൃഷി സംരക്ഷിക്കാമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാൽ അതിനടിയിൽകൂടി അകത്തുകടന്നാണ് നാശം വരുത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രിയിലാണ് കാട്ടുപന്നിക്കൂട്ടം കൃഷിനാശം വരുത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...