സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കോന്നി തണ്ണിത്തോട് റോഡിലെ ആനക്കൂട്ടങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡ് കുറുകെ കടക്കുന്ന ആനക്കൂട്ടം സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് തണ്ണിത്തോട് റോഡിൽ പേരുവാലിക്കും മുണ്ടോൻമൂഴിക്കും ഇടയിലാണ് ആനകുട്ടികൾ അടങ്ങുന്ന കാട്ടാനകളുടെ കൂട്ടത്തെ കണ്ടത്. കോന്നി തണ്ണിത്തോട് റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങളാണ് വാട്സ് അപ്,ഫേസ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ  വൈറൽ ആയിരിക്കുന്നത്. നിരവധി ആളുകൾ  ആണ് ഇത് ഷെയർ ചെയ്തിട്ടുണ്ട്. ആന കുട്ടികൾ അടക്കമുള്ള പത്തോളം ആനകൾ ആടങ്ങിയ കാട്ടാന കൂട്ടം ആണ് റോഡ് മുറിച്ച് കടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

തണ്ണിത്തോട് റോഡിൽ രാത്രി കാലങ്ങളിൽ കാട്ടാന കൂട്ടത്തിന്‍റെ  സാന്നിധ്യം ഇപ്പോൾ പതിവാകുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലും ആനകൾ റോഡിൽ ഏറെ നേരം നിലയുറപ്പിച്ച ശേഷം ആണ് മടങ്ങിയത്. റോഡിന് സമീപത്തുകൂടി ഒഴുകയുന്ന കല്ലാറ്റിൽ വെള്ളംകുടിക്കാൻ എത്തുന്നതാണ് ആനകൾ. എലിമുള്ളുംപ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള സ്ഥലങ്ങളിൽ നിരവധി ആനത്താരകൾ ഉണ്ട് .പലസ്ഥങ്ങളിലും വനം വകുപ്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. എന്നാൽ വാഹന യാത്രക്കാർ ആനകളെ കാണുമ്പോൾ ആനകൾ പ്രകോപിതരാകുന്ന തരത്തിൽ ഹോൺ മുഴക്കുന്നതിനോ ഒച്ചയുണ്ടാക്കുന്നതിനോ ശ്രമിക്കരുതെന്നും വനം വകുപ്പ് അധികൃതർ ഓർമ്മപ്പെടുത്തുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....

പത്തനംതിട്ട ഡി.സി.സിയുടെ ആഗസ്റ്റ് 4 ന് നടക്കേണ്ട നേതൃയോഗം മാറ്റിവെച്ചു

0
പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ...

സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

0
കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ചുള്ള...

വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍

0
പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍...