Saturday, June 15, 2024 12:36 pm

വരുന്നൂ ന്യൂ-ജെൻ മഹീന്ദ്ര ബൊലേറോ ; ആവേശത്തിൽ വാഹനപ്രേമികൾ

For full experience, Download our mobile application:
Get it on Google Play

മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് ഇന്ത്യൻ വിപണിയിൽ വലിയ ഉൽപ്പന്ന തന്ത്രമുണ്ട്. അടുത്ത അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ എസ്‌യുവികളും ഇവികളും ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ കമ്പനിയുടെ പണിപ്പുരയിൽ ഉണ്ട്. പരിഷ്‍കരിച്ച പുത്തൻ ബൊലേറോ 2026 ഓടെ ഷോറൂമുകളിൽ എത്തും. അതേസമയം ബൊലേറോ ഇലക്ട്രിക്ക് പതിപ്പ് 2030 ഓടെ വിപണിയിൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. U171 എന്ന കോഡ്‌നാമത്തിൽ, പുതിയ തലമുറ മഹീന്ദ്ര ബൊലേറോ കൂടുതൽ മെച്ചപ്പെടുത്തിയ ഡിസൈൻ, ഇൻ്റീരിയർ, പുതിയ ടർബോ ഡീസൽ എഞ്ചിൻ എന്നിവയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി 132 ബിഎച്ച്‌പി കരുത്തും 320 എൻഎം ടോർക്കും നൽകുന്ന പുതിയ 2.2 എൽ ടർബോ ഡീസൽ മോട്ടോറുമായി എസ്‌യുവി വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഹീന്ദ്ര മറാസോ എംപിവിയിൽ നിന്ന് കടമെടുത്ത 1.5 ലീറ്റർ ടർബോ ഡീസൽ മോട്ടോറുമായാണ് പുതിയ ബൊലേറോ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.

ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകൾക്കൊപ്പം പുതിയ ബൊലേറോ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഡ്യുവൽ എയർബാഗുകൾ, വെഹിക്കിൾ റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, എബിഎസ് സഹിതം ഇബിഡി, സ്പീഡ് അലർട്ട് സിസ്റ്റം, ഡ്രൈവർ, കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സെൻട്രൽ ലോക്കിംഗ് സിസ്റ്റത്തിനായുള്ള മാനുവൽ ഓവർറൈഡ് തുടങ്ങിയ സവിശേഷതകളോടെ എസ്‌യുവി മുമ്പത്തേതിനേക്കാൾ സുരക്ഷിതമായേക്കാം. ഫീച്ചറുകളുടെ കാര്യത്തിൽ, ബൊലേറോയ്ക്ക് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പവർ വിൻഡോകൾ, റിയർ എസി വെൻ്റുകളുള്ള പുതിയ എസി യൂണിറ്റ്, മൾട്ടി-ഫങ്ഷണൽ ഇൻസ്ട്രുമെൻ്റ് കൺസോൾ തുടങ്ങിയവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എന്‍ഡിഎഅംഗമായ ജെഡിഎസ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നു ; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം –...

0
തിരുവനന്തപുരം: എന്‍ഡിഎ മുന്നണിയുടെ ഭാഗമായി ദേശീയ അധ്യക്ഷന്‍ കേന്ദ്രമന്ത്രിസഭയില്‍, എല്‍ഡിഎഫിന്‍റെ ...

യുക്രെയിൻ സൈന്യത്തെ പിൻവലിച്ചാൽ ചർച്ചകൾക്ക് തയാറാകും ; വ്ലാഡിമിർ പുട്ടിൻ

0
മോസ്കോ: നാറ്റോയിൽ ചേരാനുള്ള നീക്കം ഉപേക്ഷിക്കുകയും തങ്ങൾ പിടിച്ചെടുത്ത നാല് പ്രദേശങ്ങളിൽ...

കോട്ടയത്ത് കാമുകിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ച് കാമുകൻ കടന്നുകളഞ്ഞു ; പിന്നാലെ കരഞ്ഞുകൊണ്ട് കുഴഞ്ഞുവീണ്‌...

0
കോട്ടയം: കാമുകിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. പിന്നാലെ അവശനിലയിലായി...

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ് : സത്യഭാമ കോടതിയിൽ കീഴടങ്ങി

0
തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം...