വരുന്നൂ ന്യൂ-ജെൻ മഹീന്ദ്ര ബൊലേറോ ; ആവേശത്തിൽ വാഹനപ്രേമികൾ

For full experience, Download our mobile application:
Get it on Google Play

മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് ഇന്ത്യൻ വിപണിയിൽ വലിയ ഉൽപ്പന്ന തന്ത്രമുണ്ട്. അടുത്ത അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ എസ്‌യുവികളും ഇവികളും ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ കമ്പനിയുടെ പണിപ്പുരയിൽ ഉണ്ട്. പരിഷ്‍കരിച്ച പുത്തൻ ബൊലേറോ 2026 ഓടെ ഷോറൂമുകളിൽ എത്തും. അതേസമയം ബൊലേറോ ഇലക്ട്രിക്ക് പതിപ്പ് 2030 ഓടെ വിപണിയിൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. U171 എന്ന കോഡ്‌നാമത്തിൽ, പുതിയ തലമുറ മഹീന്ദ്ര ബൊലേറോ കൂടുതൽ മെച്ചപ്പെടുത്തിയ ഡിസൈൻ, ഇൻ്റീരിയർ, പുതിയ ടർബോ ഡീസൽ എഞ്ചിൻ എന്നിവയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി 132 ബിഎച്ച്‌പി കരുത്തും 320 എൻഎം ടോർക്കും നൽകുന്ന പുതിയ 2.2 എൽ ടർബോ ഡീസൽ മോട്ടോറുമായി എസ്‌യുവി വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഹീന്ദ്ര മറാസോ എംപിവിയിൽ നിന്ന് കടമെടുത്ത 1.5 ലീറ്റർ ടർബോ ഡീസൽ മോട്ടോറുമായാണ് പുതിയ ബൊലേറോ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.

ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകൾക്കൊപ്പം പുതിയ ബൊലേറോ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഡ്യുവൽ എയർബാഗുകൾ, വെഹിക്കിൾ റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, എബിഎസ് സഹിതം ഇബിഡി, സ്പീഡ് അലർട്ട് സിസ്റ്റം, ഡ്രൈവർ, കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സെൻട്രൽ ലോക്കിംഗ് സിസ്റ്റത്തിനായുള്ള മാനുവൽ ഓവർറൈഡ് തുടങ്ങിയ സവിശേഷതകളോടെ എസ്‌യുവി മുമ്പത്തേതിനേക്കാൾ സുരക്ഷിതമായേക്കാം. ഫീച്ചറുകളുടെ കാര്യത്തിൽ, ബൊലേറോയ്ക്ക് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പവർ വിൻഡോകൾ, റിയർ എസി വെൻ്റുകളുള്ള പുതിയ എസി യൂണിറ്റ്, മൾട്ടി-ഫങ്ഷണൽ ഇൻസ്ട്രുമെൻ്റ് കൺസോൾ തുടങ്ങിയവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...