ഡല്‍ഹി: നോട്ട് നിരോധനം കച്ചവടതന്ത്രമാക്കി വ്യാപാരി. തങ്ങളുടെ കടയില്‍ വന്ന് 2000 രൂപ തന്ന് 2100 ന്റെ സാധനങ്ങള്‍ നേടൂവെന്ന് പരസ്യം ചെയ്തിരിക്കുകയാണ് ഒരു കടയുടമ. ഡല്‍ഹി ജി.ടി.ബി നഗറിലെ ഇറച്ചിക്കടയിലാണ് ഈ പരസ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ‘കച്ചവടം വര്‍ധിപ്പിക്കാന്‍ ബുദ്ധിപരമായ ആശയം’ എന്ന കുറിപ്പോടെയാണ് ഈ പരസ്യത്തിന്റെ ചിത്രം ഒരാള്‍ പോസ്റ്റ് ചെയ്തത്.
‘ഞങ്ങള്‍ക്ക് രണ്ടായിരം രൂപ നല്‍കൂ, 2100 രൂപയുടെ സാധനങ്ങള്‍ ജി.ടി.ബി നഗറിലെ സര്‍ദാര്‍ ഇറച്ചിക്കടയില്‍ നിന്ന് സ്വന്തമാക്കൂവെന്നാണ് പോസ്റ്ററില്‍ ഹിന്ദിയില്‍ എഴുതിയിരിക്കുന്നത്. 2000 രൂപയുടെ നോട്ടും പോസ്റ്ററില്‍ പതിച്ചിട്ടുണ്ട്. അതേസമയം പിന്‍വലിച്ച 2,000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാന്‍ സൗകര്യമുണ്ട്. നോട്ട് മാറാന്‍ എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.