തടി കുറക്കുന്നതിനൊപ്പം മാനസികാരോഗ്യവും നേടാന്‍ ഇതാ ഒരെളുപ്പവഴി

For full experience, Download our mobile application:
Get it on Google Play

ദിവസേന വ്യായാമവും ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും വണ്ണം മാത്രം കുറയുന്നില്ലെന്നാണ് മിക്ക ആളുകള്‍ക്കുമുളള പരാതി. ഇത്തരക്കാര്‍ക്ക് പ്രയോഗിക്കാവുന്ന ഒരു ബദല്‍ മര്‍ഗത്തെ കുറിച്ചാണ് ചൈനയില്‍ നിന്നുള്ള ഗവേഷകരുടെ പഠനം. മറ്റൊന്നുമല്ല നൃത്തത്തിലൂടെ ഫലപ്രദമായി ശരീരഭാരത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ചൈനയിലെ ഹൂനാന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്. നൃത്തം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. ശരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നൃത്തം വലിയ പങ്കുവഹിക്കുന്നതായി പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് നൃത്തം ചെയ്യുന്നവരില്‍ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാവുകയും ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഴിയുകയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.

45 വയസിനു താഴെയുള്ളവരിലാണ് നൃത്തം കൂടുതല്‍ ഫലപ്രദമാവുകയെന്നും പഠനത്തില്‍ പറയുന്നു. നൃത്തത്തിന്റെ പലവിഭാഗങ്ങള്‍ എങ്ങനെയാണ് വണ്ണം കുറയ്ക്കുന്നതില്‍ ഗുണം ചെയ്യുകയെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. പരമ്പരാഗത നൃത്തങ്ങളെ അപേക്ഷിച്ച് സുംബ പോലുള്ളവയാണ് വണ്ണം കുറയ്ക്കാന്‍ കൂടുതല്‍ സഹായിക്കുകയെന്നും പഠനത്തില്‍ പറയുന്നു. എന്ത് തരം വ്യായാമം ആണെങ്കിലും സ്ഥിരത നിലനിര്‍ത്തുകയാണ് പ്രധാനം. ഇഷ്ടമുള്ളതാകുമ്പോള്‍ ചെയ്യാനുള്ള താല്‍പര്യവും കൂടും. അതിനാല്‍ നൃത്തം ഇഷ്ടമുള്ളവര്‍ ഈ മാര്‍ഗം തെരഞ്ഞെടുക്കുന്നത് ഏറെഗുണം ചെയ്യുമെന്നാണ് പഠനം പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...