മുംബൈ: അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിനെ തകര്‍ത്ത് 362 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി. 2.518 കിലോഗ്രാം വരുന്ന 362.59 കോടിയുടെ ഹെറോയിനാണ് പിടിച്ചെടുത്തത്. 168 പാക്കറ്റുകളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. ദുബായില്‍ നിന്ന് നവഷേവ തുറമുഖത്ത് എത്തിയ ചരക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് നവി മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം വരികയായിരുന്നു. ഈ അന്വേഷണത്തിലാണ് കണ്ടെയിനര്‍ പിടിച്ചെടുക്കുകയും പരിശോധനയില്‍ വന്‍ തോതിലുള്ള ഹെറോയിന്‍ പിടികൂടുകയും ചെയ്തത്. പഞ്ചാബ് പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. വിശദമായ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെയും രൂപീകരിച്ചു.
മുംബൈയില്‍ 362.59 കോടിയുടെ ഹെറോയിന്‍ പിടിച്ചു
RECENT NEWS
Advertisment