Monday, May 5, 2025 6:10 am

30 ദിവസത്തിനുള്ളിൽ വീട്ടുവളപ്പിൽ വിളയിച്ചെടുക്കാവുന്ന 7 പച്ചക്കറികൾ ഇതാ..

For full experience, Download our mobile application:
Get it on Google Play

ഒഴിവുസമയങ്ങളിൽ പൂന്തോട്ടത്തിനും പച്ചക്കറികളുടെ പരിപാലനത്തിനുമായി സമയം കണ്ടെത്തുന്നവരാണ് നിങ്ങളെങ്കിൽ വളരെയധികം പ്രയോജനകരമാകുന്ന ചില വിവരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. അതായത് പുന്തോട്ട പരിപാലനം വളരെ ആസൂത്രിതമായി ചെയ്താൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികം നേട്ടങ്ങളായിരിക്കും ഉണ്ടാകുന്നത്. എന്നാൽ കൂടുതൽ സമയം ചെലവഴിച്ചുള്ള കൃഷി അധികമാരും താൽപ്പര്യപ്പെടുന്നില്ല. ഈ അവസരത്തിൽ കുറഞ്ഞ സമയം കൊണ്ട് കൃഷി ചെയ്ത് നേട്ടമുണ്ടാക്കാവുന്ന ഉപായങ്ങളാണ് മിക്കവരും അന്വേഷിക്കാറുള്ളത്. ചുരുങ്ങിയത് ഒരു മാസം കൊണ്ട് പൂർണമാകുന്ന കൃഷിയാണെങ്കിൽ വളരെ മികച്ചതാണെന്നും പലരും കരുതുന്നു. ഇങ്ങനെ ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ അതിവേഗം വളർന്ന് വിളവെടുക്കാൻ സാധിക്കുന്ന പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം. കൃഷി ചെയ്ത് ഒരു മാസത്തിനുള്ളിൽ വിളയുന്ന പച്ചക്കറികളെയാണ് ഈ സാഹചര്യങ്ങളിൽ നിങ്ങൾ തെരഞ്ഞെടുക്കേണ്ടത്.

ബേബി കാരറ്റ്
കാരറ്റ് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വെറുതെ കഴിക്കാൻ പോലും രുചികരമായ വിളയാണിത്. ബേബി കാരറ്റ് അഥവാ ചെറിയ കാരറ്റാണ് നിങ്ങൾ വളർത്തുന്നതെങ്കിൽ ഒരു മാസത്തിനുള്ളിൽ വിളവ് എടുക്കാം. ഇതിനായി മണ്ണ് നിറച്ച ഒരു കണ്ടെയ്നറിൽ ബേബി കാരറ്റിന്റെ വിത്തുകൾ ഇട്ട് ഇതിലേക്ക് കമ്പോസ്റ്റ് നിറയ്ക്കണം. കണ്ടെയ്നറിന് പകരം നേരിട്ട് നിലത്ത് വേണമെങ്കിലും വിത്ത് പാകാവുന്നതാണ്. ബേബി കാരറ്റിന്റെ വിത്തുകൾ വിപണിയിൽ സുലഭമാണ്. ഈ പച്ചക്കറി വളർത്തുന്നതിന് വളരെയധികം ശ്രദ്ധയും പരിചരണവും ആവശ്യമില്ല. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇവയ്ക്ക് വെള്ളം ഒഴിച്ചുകൊടുക്കണം. അടുത്ത 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ തോട്ടത്തിൽ നിന്ന് രുചികരമായ കാരറ്റ് ലഭിക്കും.

റാഡിഷ്/ മുള്ളങ്കി

പോഷകങ്ങളാൽ സമ്പന്നമാണ് മുള്ളങ്കി എന്നും റാഡിഷ് എന്നും അറിയപ്പെടുന്ന ഈ വിള. സാലഡുകളിലും സാമ്പാറിലും മറ്റുമായി നിരവധി ഇന്ത്യൻ വിഭവങ്ങളിൽ മുള്ളങ്കി ഇടം പിടിക്കുന്നു. പ്രത്യേകിച്ചൊരു സീസൺ അല്ലെങ്കിൽ കാലാവസ്ഥ വേണ്ടെന്നത് തന്നെയാണ് മുള്ളങ്കിയുടെ ഏറ്റവും പ്രധാന സവിശേഷത. മുള്ളങ്കി വളർത്തുന്നതിന്, ഇവയുടെ വിത്തുകൾ നിലത്ത് കുഴിച്ചിട്ട് 1-2 ദിവസത്തിനുള്ളിൽ നനയ്ക്കുക. റാഡിഷ് വളരാൻ സാധാരണയായി 25 ദിവസമെടുക്കും. ചില സന്ദർഭങ്ങളിൽ ഇത് 30 ദിവസം വരെ നീണ്ടേക്കാം. എങ്കിലും ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുമെന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.

വെള്ളരിക്ക
പച്ചക്കറിയായി മാത്രമല്ല, സാലഡിലും മറ്റുമായി ഉപയോഗിക്കുന്ന വെള്ളരിക്കക്ക് വേനൽക്കാലത്ത് ഡിമാൻഡ് വളരെ കൂടുതലാണ്. വർഷത്തിലെ ഏത് സീസണിലും വളരുന്ന ഈ പച്ചക്കറി കൃഷി ചെയ്യാൻ കൂടുതൽ സമയമെടുക്കില്ല. എന്നാൽ ഇതിന് കൂടുതൽ സ്ഥലം ആവശ്യമാണെന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
അതിനാൽ, നിങ്ങളുടെ അടുക്കളയിൽ ഒരു പ്രത്യേക സ്ഥലം മാറ്റി നിർത്തിയിട്ട് വേണം വെള്ളരിക്ക വളർത്താനുള്ളത്. നട്ട് മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ വെള്ളരിക്ക കായ്ഫലം നൽകുന്നു.

ചീര
നമ്മുടെ ഭക്ഷണത്തിലെ ഏറ്റവും ആരോഗ്യകരമായ പച്ചക്കറിയാണ് ചീര. 4 മുതൽ 5 ആഴ്ചകൾക്കുള്ളിൽ ചീര വളരുന്നു. എന്നാൽ കീടങ്ങളെ പ്രതിരോധിച്ചും നല്ല വളം നൽകിയുമാണ് ചീര പാകേണ്ടത്. ദിവസവും ചെടി നനയ്ക്കണം. ദിവസവും ചെടി നനച്ചാൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ ചീരയുടെ പച്ച ഇലകൾ പുറത്തുവരും.
കുറഞ്ഞ ഊഷ്മാവിൽ പോലും അതിവേഗം വളരുന്നതും 30 ദിവസത്തിൽ താഴെ വിളവെടുക്കാവുന്നതുമായ സസ്യങ്ങളിൽ ഒന്നാണിത്.

ബുഷ് ബീൻസ് അഥവാ കുറ്റിപ്പയർ
വിറ്റാമിനുകളാൽ സമ്പുഷ്ടമായ ബുഷ് ബീൻസ് 20 ദിവസത്തിനുള്ളിൽ വളരുന്നതാണ്. അതായത് ഒരു മാസത്തിനുള്ളിൽ നിങ്ങൾക്ക് വിളവെടുക്കാൻ സാധിക്കും. ഭക്ഷണത്തിൽ കുറ്റിപ്പയർ പതിവാക്കിയാൽ പലതാണ് ഗുണം.

ബീറ്റ്റൂട്ട്
ബീറ്റ് റൂട്ട് വളർത്തുന്നതിന് വളരെ കുറഞ്ഞ പരിശ്രമം മതി. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് ബീറ്റ്റൂട്ടിന്റെ ഇലകളിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പച്ചക്കറി വളർത്തുമ്പോൾ അധികം ചൂട് ബാധിക്കാത്ത സ്ഥലത്ത് വേണം നടേണ്ടത്. അതിനാൽ, മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ഇവ നടരുത്. ബാക്കിയുള്ള മാസങ്ങളിൽ കൃഷി ചെയ്യാവുന്നതാണ്. ദിവസത്തിൽ ഒരു തവണയാണ് നനവ്. 25 മുതൽ 30 ദിവസത്തിനുള്ളിൽ ഇതിന്റെ വിത്തുകൾ മുളച്ചു തുടങ്ങും.

സൂര്യകാന്തി വിത്ത്
നിങ്ങളുടെ അടുക്കളത്തോട്ടത്തിന് വ്യത്യസ്തത നൽകുന്നതിന് സൂര്യകാന്തി വിത്തുകൾ നല്ലതാണ്. പോഷക സമൃദ്ധമായ ഈ വിത്ത് മുളയ്ക്കാൻ 12 ദിവസമെടുക്കും. ഏത് സീസണിലും കാലാവസ്ഥയിലും സൂര്യകാന്തി വളരുന്നു. ഇതിന് ആവശ്യത്തിന് സൂര്യപ്രകാശവും ദിവസേന നനയും ആവശ്യമാണ്. നിങ്ങളുടെ ബാൽക്കണിയിൽ പോലും ഈ വിള വളർത്താവുന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

0
ദോഹ : കുറ്റ്യാടി വേളം പെരുവയൽ സ്വദേശി കുയിമ്പിൽ മുഹമ്മദ് (62)...

കശ്മീരിൽ ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ തുടരുന്നു

0
​ദില്ലി : പഹൽ​ഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

0
തിരുവനന്തപുരം : പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി...

അടിയന്തിര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി കരസേന

0
ചണ്ഡിഗഡ് : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ അടിയന്തിര...