സ്വയബോധമുള്ളവർ പറയില്ല, ഹൈബിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം : എം.എം മണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യത്തെ പരിഹസിച്ച് മുന്‍ മന്ത്രി എം.എം മണി. സ്വയബോധമുള്ളവര്‍ പറയുന്ന കാര്യമല്ല ഹൈബിയുടെ ആവശ്യം. ഇത് പറഞ്ഞയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും എം.എം മണി ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റാനുള്ള ഹൈബിയുടെ സ്വകാര്യ ബില്ലിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് പറയുന്നയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. ജനങ്ങളെ തമ്മിലടിപ്പിച്ച് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. സെക്രട്ടേറിയറ്റ് മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ കെട്ടിടങ്ങളും തിരുവനന്തപുരത്താണ്. ചുരുക്കത്തില്‍ സ്വയബോധമുള്ളവര്‍ പറയുന്നതല്ല ഹൈബിയുടെ ആവശ്യമെന്നും എം.എം മണി പരിഹസിച്ചു. ഹൈബിയുടെ സ്വകാര്യ ബില്ലിനെതിരെ കോണ്‍ഗ്രസിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഹൈബി ഈഡന്റെ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...