Wednesday, July 9, 2025 10:14 am

ആ പറഞ്ഞ സാധനം ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്‌ക്കോ, ജില്ലയിലെ മന്ത്രിയ്‌ക്കോ ഇല്ലാതെ പോയത് എം.പിമാരുടെ കുറ്റമല്ല’ ഹൈബി ഈഡന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി മെട്രോയുടെ വിപൂലീകരണത്തിന് കേരള എംപിമാര്‍ ശ്രമിക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ എറണാകുളം എംപിയും കോണ്‍ഗ്രസ് നേതാവുമായി ഹൈബി ഈഡന്‍. എംപി എന്ന നിലയില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും കൊച്ചി മെട്രോയുടെ വിപുലീകരണത്തിന് വേണ്ടി ഇടപെട്ട സന്ദര്‍ഭങ്ങളെല്ലാം വിവരിച്ചാണ് ഹൈബി ഈഡന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട രേഖകളും ഹൈബി ഈഡന്‍ പങ്കുവച്ചിട്ടുണ്ട്.

‘രാഷ്ട്രീയ ഇച്ചാശക്തി’ കൊണ്ടേ മെട്രോയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുവാന്‍ സാധിക്കൂ എന്നാണ് കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. ആ പറഞ്ഞ സാധനം ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്‌ക്കോ, ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്ന്  സമരം ചെയ്യാന്‍ പോലും എം.പി മാര്‍ക്ക് കഴിഞ്ഞില്ലല്ലോ എന്ന് വിലപിക്കുന്ന ഞങ്ങളുടെ ജില്ലയിലെ മന്ത്രിയ്‌ക്കോ ഇല്ലാതെ പോയത് എം.പിമാരുടെ കുറ്റമല്ല’ ഹൈബി ഈഡന്‍ പരിഹസിച്ചു. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടാണ് കൊച്ചി മെട്രോ അതിവേഗം പൂര്‍ത്തീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ഷന്‍ കഴിഞ്ഞാലും കേന്ദ്രത്തിനോടും ഒപ്പം മുഖ്യമന്ത്രിയോടും ഇനിയും ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും ഹൈബി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആറു വര്‍ഷമായി കേരളം ഭരിച്ചിട്ടും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തെ ക്കുറിച്ച്‌ എം.പി മാരോട് ചോദിക്കാന്‍ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയുവാന്‍ എഴുതുന്നു. എം.പി ആയി ചുമതല ഏറ്റെടുത്തതിന് ശേഷം 2019 നവംബര്‍ 6 നാണ് പാര്‍ലമെന്റിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ ശ്രീ.ജഗദാംബിക പാലിന് മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി ലഭിക്കുന്നതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. ഇതിന്‍ പ്രകാരം നവംബര്‍ 8 ന് തന്നെ അര്‍ബന്‍ സ്റ്റാന്റിങ് കമ്മിറ്റി, അര്‍ബന്‍ ഡെവലപ്പ്മെന്റ് മിനിസ്ട്രിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കുകയുണ്ടായി.

പിന്നീട് 2020 മാര്‍ച്ച്‌ മാസം 17ന് വിഷയം പാര്‍ലമെന്റിലെ ശൂന്യ വേളയില്‍ ഉന്നയിച്ചു. 2021 ജനുവരിയില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വിലയിരുത്തുന്നതിനായി കൊച്ചിയിലെത്തിയ അര്‍ബന്‍ ഡെവലപ്പ്മെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ ആദ്യ പരിഗണന നല്‍കി അവതരിപ്പിച്ച വിഷയവും മെട്രോയുടെ രണ്ടാം ഘട്ടം തന്നെയായിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച്‌ കേന്ദ്ര നഗര വികസന മന്ത്രിയായിരുന്ന ഹര്‍ദീപ് സിംഗ് പുരിയെ ബെന്നി ബെഹനാന്‍ എം.പിയോടൊപ്പം സന്ദര്‍ശിച്ചു.

ഏറ്റവും ഒടുവില്‍ 2021 ആഗസ്റ്റ് മാസം 2 ന് മെട്രോയുടെ രണ്ടാം ഘട്ടം യൂണിയന്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടികള്‍ വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനും കത്ത് നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ക്കായി നല്‍കിയിട്ടുണ്ട് എന്ന മറുപടിയും ധനകാര്യ മന്ത്രാലയത്തില്‍ നിന്നും കഴിച്ചിരുന്നു. 2022 ഫെബ്രുവരി 26 ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം. പി മാരുടെ കോണ്‍ഫറന്‍സില്‍ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് ക്ലിയറന്‍സ് ലഭിച്ചതായും കേന്ദ്ര മന്ത്രി സഭയുടെ അനുമതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകള്‍ പരിശോധിച്ചാല്‍ മാത്രം മതിയാകും.

2020 സെപ്റ്റംബറില്‍ തൈക്കൂടം മുതല്‍ പേട്ട വരെയുള്ള ഒന്നാം ഘട്ടത്തിന്റെ രണ്ടാം റീച്ച്‌ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിദ്ധ്യത്തില്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ അനുമതികള്‍ സംബന്ധിച്ച വിഷയം ഉന്നയിച്ചിരുന്നു. “രാഷ്ട്രീയ ഇച്ചാശക്തി” കൊണ്ടേ മെട്രോയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുവാന്‍ സാധിക്കൂ എന്നാണ് അന്ന് കേന്ദ്ര മന്ത്രി മറുപടി നല്‍കിയത്. ആ പറഞ്ഞ സാധനം ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്കോ, ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്ന് മുന്നിലിരുന്ന് സമരം ചെയ്യാന്‍ പോലും എം. പി മാര്‍ക്ക് കഴിഞ്ഞില്ലല്ലോ എന്ന് വിലപിക്കുന്ന ഞങ്ങളുടെ ജില്ലയിലെ മന്ത്രിയ്ക്കോ ഇല്ലാതെ പോയത് എം.പിമാരുടെ കുറ്റമല്ല.

അല്പം പുറകോട്ട് തിരിഞ്ഞു നോക്കിയാല്‍ നമുക്ക് കാണാം അത്തരത്തില്‍ രാഷ്ട്രീയ ഇച്ചാശക്തിയുള്ള ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ കാലത്താണ് മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരണത്തിന്റെ പാതയില്‍ എത്തിയത്. ഇലക്ഷന്‍ കഴിഞ്ഞാലും കേന്ദ്രത്തിനോടും ഒപ്പം മുഖ്യമന്ത്രിയോടും ഇനിയും ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടേയിരിക്കും.. കാരണം ഇത് ഞങ്ങള്‍ക്ക് ഒരു തിരഞ്ഞെടുപ്പ് കാലത്ത് രൂപീകരിച്ചെടുക്കുന്ന അടവ് നയമല്ല…. മറിച്ച്‌ ഇത് എറണാകുളത്തിന്റെ,തൃക്കാക്കരയുടെ സ്വപ്ന പദ്ധതിയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ധനലക്ഷ്മി DL 9 ലോട്ടറിയുടെ ഫലം ഇന്ന് വൈകിട്ടോടെ അറിയാം

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി DL 9...

കുറ്റൂരിലെ റോഡുകൾ ഉടൻ നവീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ ധർണയും പ്രകടനവും നടത്തി

0
തിരുവല്ല : ഏറെക്കാലമായി തകർന്നുകിടക്കുന്ന കുറ്റൂരിലെ റോഡുകൾ ഉടൻ നവീകരിക്കണമെന്നാവശ്യപ്പെട്ട്...

സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ലെന്ന് മറുപടി നൽകാൻ പാടില്ല, പുനഃസൃഷ്ടിച്ച് പകര്‍പ്പുകള്‍ നൽകണമെന്ന് വിവരാവകാശ...

0
കൊല്ലം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമ പ്രകാരം...

എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്

0
തിരുവനന്തപുരം : കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി...