കൊച്ചി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഹൈബി ഈഡന്‍ എംപി പള്‍സ് ഓക്‌സി മീറ്റര്‍ ചലഞ്ചുമായി രംഗത്ത്. കോവിഡ് പോസിറ്റീവായവര്‍ക്ക് ഓക്‌സിജന്റെ അളവ് പരിശോധിക്കുന്ന 25 പള്‍സ് ഓക്‌സി മീറ്ററുകള്‍ ചലഞ്ചിന്റെ ഭാഗമായി നല്‍കിക്കൊണ്ടാണ് ഹൈബി ഈഡന്‍ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.
നമുക്ക് നമ്മുടെ പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ഒരു പിന്തുണ നല്‍കാം – എന്ന സന്ദേശമാണ് എറണാകുളം എംപി മുന്നോട്ട് വെക്കുന്നത്. കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് 16 ദിവസത്തിനുള്ളില്‍ 12 ലക്ഷം രൂപയുടെ മരുന്നുകള്‍ എത്തിച്ച് നല്‍കിയ ഹൈബി ഈഡന്റെ പ്രവര്‍ത്തനം പ്രശംസ പിടിച്ചു പറ്റിയിരുന്നു. നേരത്തെ ഇ- പഠനത്തിന് ഒപ്പമുണ്ട് എന്ന സന്ദേശവുമായി ഹൈബി ഈഡന്‍ ആവിഷ്‌കരിച്ച ടാബ് ലറ്റ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി 311 ടാബ് ലറ്റുകള്‍ വിതരണം ചെയ്തിരുന്നു
ഹൈബി ഈഡന്‍ എംപിയുടെ ഫേസ് ബുക്ക് പോസ്റ്റ്
കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്കിലേക്ക് നിരവധി കോളുകളാണ് പള്‍സ് ഓക്‌സിമീറ്റര്‍ ആവശ്യപ്പെട്ട് കൊണ്ട് വന്നു കൊണ്ടിരിക്കുന്നത്. എല്ലാ രോഗികള്‍ക്കും അത് ലഭ്യമാക്കുക എന്നത് പ്രയാസകരമായ സംഭവമാണ്. ഇത് വരെ വിവിധ പൊതു പ്രവര്‍ത്തകര്‍ക്ക്, ഒന്നിലധികം പേര്‍ക്ക് സേവനം ലഭ്യമാകാത്തക്ക വിധം ഞാന്‍ 25 പള്‍സ് ഓക്‌സീമീറ്ററുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
ഞാന്‍ നിങ്ങളെ ചലഞ്ച് ചെയ്യുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.നിങ്ങളുടെ നാട്ടിലെ പഞ്ചായത്ത് മെമ്പര്‍ക്കോ ആശ പ്രവര്‍ത്തകര്‍ക്കോ ഇന്ന് തന്നെ ഒരു പള്‍സ് ഒക്‌സിമീറ്റര്‍ വാങ്ങി നല്‍കുക. അതൊരു പക്ഷേ ഒരുപാട് രോഗികള്‍ക്ക് ഗുണകരമായേക്കാം.