അത് വെറും ഗോളല്ല ; അപൂര്‍വ നേട്ടങ്ങളിലേക്ക് അലിസണ്‍ തൊടുത്ത ഹെഡര്‍

For full experience, Download our mobile application:
Get it on Google Play

വെസ്റ്റ്‌ ബ്രോം : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോമിനെതിരെ ഗോൾ നേടിയതോടെ ലിവര്‍പൂള്‍ ഗോളി അലിസൺ ബെക്കർ സ്വന്തമാക്കിയത് അപൂർവ നേട്ടങ്ങൾ. അലിസണിന്റെ  ഗോളിലായിരുന്നു മത്സരത്തിൽ ലിവർപൂള്‍ വിജയിച്ചത്.

ലിവർപൂൾ സമനിലയുറപ്പിച്ച മത്സരത്തില്‍ ലോംഗ് വിസിലിന് തൊട്ടുമുമ്പാണ് അലിസൺ ബെക്കർ ചെമ്പടയുടെ രക്ഷകനായത്. 1892ൽ സ്ഥാപിതമായ ലിവർപൂളിന് വേണ്ടി ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറെന്ന ആർക്കും തകർക്കാനാവാത്ത റെക്കോർഡ് ഇനി ബ്രസീലിയൻ താരത്തിന് സ്വന്തം. പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആറാമത്തെ ഗോൾകീപ്പറെന്ന നേട്ടവും, ലീഗിൽ ഹെഡറിലൂടെ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറെന്ന നേട്ടവും അലിസൺ സ്വന്തമാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ  ഇതിഹാസ ഗോൾകീപ്പർ പീറ്റർ ഷ്മൈക്കേലാണ് പ്രീമിയർ ലീഗിൽ ഗോൾ നേടിയ ആദ്യ ഗോൾകീപ്പർ. 2001ൽ എവർട്ടണെതിരെയായിരുന്നു ഷ്മൈക്കേലിന്റെ നേട്ടം. പിന്നീട് ബ്രാഡ് ഫ്രീഡൽ, പോൾ റോബിൻസൺ, ടിം ഹൊവാർഡ്, അസ്മിർ ബെഗോവിച്ച് എന്നിവരും എതിർഗോൾവലയിൽ പന്തെത്തിച്ചു. ഇഞ്ചുറി ടൈം ഗോളിൽ ജയിച്ചതോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള പ്രതീക്ഷ നിലനിർത്തി. 36 കളിയിൽ 63 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ ലിവർപൂൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...