കോടതിയലക്ഷ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ കളക്ടർ ജനുവരി 31ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോടതിയലക്ഷ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ കളക്ടർ ജനുവരി 31ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം. അനധികൃതമായി നികത്തിയ പാടം പൂർവസ്ഥിതിയിൽ ആക്കിയില്ലെന്ന് കാണിച്ചാണ് ഡോ. ദിവ്യ എസ് അയ്യരോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയത്. പുല്ലാട് സ്വദേശി വർഗീസ് സി മാത്യു അയൽവാസിയായ മാത്യുവിനെ എതിർകക്ഷിയാക്കി ജൂൺ മാസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനധികൃതമായി വയൽ നികത്തിയത് കാരണം തന്‍റെപുരയിടത്തിൽ വെള്ളം കെട്ടിനിൽക്കുന്നു, ഇത് കൃഷിനാശത്തിന് കാരണമായി തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഒപ്പം തന്നെ സ്ഥലം പൂർവ സ്ഥിതിയിൽ ആക്കാനുള്ള നടപടികൾ ഉണ്ടാകണം എന്നായിരുന്നു കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം.

വിഷയവുമായി ബന്ധപ്പെട്ട് ഹർജിക്കാരനെ കേട്ട് ആറ് ആഴ്ചക്കുള്ളിൽ നടപടികൾ സ്വീകരിക്കണമെന്ന് ജൂലൈ 26ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ അത്തരത്തിലുള്ള യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വർഗീസ് കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുകയായിരുന്നു. തുടർന്ന് കളക്ടർ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദേശം നൽകി. 31ന് മുമ്പ് കോടതി ഉത്തരവ് നടപ്പാക്കിയാൽ ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...