Thursday, July 10, 2025 9:14 pm

മണ്ണുത്തി – ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ഒരാഴ്ച സമയം ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ദേശീയപാതയില്‍ മണ്ണുത്തി – ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ഒരാഴ്ച സമയം ഹൈക്കോടതി അനുവദിച്ചു. നടപടിയെടുത്തില്ലെങ്കില്‍ ടോള്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത റോഡില്‍ യാത്രക്കാര്‍ ടോള്‍ നല്‍കുന്നത് എന്തിനാണെന്നു കോടതി ദേശീയ പാത അതോറിറ്റിയോട് ആരാഞ്ഞു. യാത്രക്കാര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ടോള്‍ പിരിക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കുമ്പോള്‍ യാത്രക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഉറപ്പാക്കണം.

റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം. ജില്ലാ ഭരണകൂടം ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കുന്നതില്‍ ദേശീയപാത അതോറിറ്റി വീഴ്ച വരുത്തി. പൊതുവിശ്വാസത്തിന്റെ പേരിലാണ് യാത്രക്കാര്‍ ടോള്‍ നല്‍കുന്നത്. സഞ്ചാരയോഗ്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമാണ് റോഡെങ്കില്‍ ടോള്‍പിരിവ് നിര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്നും കോടതി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 16ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ടോള്‍ നിര്‍ത്താതിരിക്കാന്‍ ദേശീയപാത അതോറിറ്റി കാരണം കാണിക്കണമെന്നും നിര്‍ദേശിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരുവുനായയിൽ നിന്ന് ഭയന്ന് ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ചു ; 70കാരന്റെ ജാമ്യാപേക്ഷ തള്ളി

0
തിരുവനന്തപുരം: തെരുവുനായയിൽ നിന്ന് രക്ഷപ്പെടാനായി ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച 70കാരന്റെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അകൗണ്ടിങ് അസാപ്പ് കേരളയുടെ തിരുവല്ല കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍...

കോന്നി പയ്യനാമണ്‍ പാറമട ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആദരവ്

0
പത്തനംതിട്ട : കോന്നി പയ്യനാമണ്‍ പാറമട ദുരന്തത്തില്‍ അപകടകരമായ അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം...

വിജിലൻസ് കൈക്കൂലി കേസിൽ ശേഖർ കുമാർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദേശം

0
കൊച്ചി: വിജിലൻസ് കൈക്കൂലി കേസിൽ ഇഡി ഡയറക്ടർ ശേഖർ കുമാറിന് ജാമ്യം....