മണ്ണുത്തി – ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ഒരാഴ്ച സമയം ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ദേശീയപാതയില്‍ മണ്ണുത്തി – ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ഒരാഴ്ച സമയം ഹൈക്കോടതി അനുവദിച്ചു. നടപടിയെടുത്തില്ലെങ്കില്‍ ടോള്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത റോഡില്‍ യാത്രക്കാര്‍ ടോള്‍ നല്‍കുന്നത് എന്തിനാണെന്നു കോടതി ദേശീയ പാത അതോറിറ്റിയോട് ആരാഞ്ഞു. യാത്രക്കാര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ടോള്‍ പിരിക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കുമ്പോള്‍ യാത്രക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഉറപ്പാക്കണം.

റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം. ജില്ലാ ഭരണകൂടം ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കുന്നതില്‍ ദേശീയപാത അതോറിറ്റി വീഴ്ച വരുത്തി. പൊതുവിശ്വാസത്തിന്റെ പേരിലാണ് യാത്രക്കാര്‍ ടോള്‍ നല്‍കുന്നത്. സഞ്ചാരയോഗ്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമാണ് റോഡെങ്കില്‍ ടോള്‍പിരിവ് നിര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്നും കോടതി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 16ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ടോള്‍ നിര്‍ത്താതിരിക്കാന്‍ ദേശീയപാത അതോറിറ്റി കാരണം കാണിക്കണമെന്നും നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊൻമുടി ഇക്കോ ടൂറിസം തുറക്കുമെന്ന അറിയിപ്പുമായി അധികൃതർ

0
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം പൊൻമുടി ഇക്കോ ടൂറിസം തുറക്കുമെന്ന അറിയിപ്പുമായി അധികൃതർ. പ്രതികൂല...

പത്തനംതിട്ട നഗരത്തില്‍ ഗുണ്ടാ ആക്രമണം – വ്യാപാര സ്ഥാപനങ്ങളും കാറും തകര്‍ത്തു : പ്രതിഷേധവുമായി...

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള നിരന്തരമായ ഗുണ്ടാ...

ഭിന്നശേഷിക്കാർക്കെതിരെ സൈബർ ആക്രമണം : പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ പോലീസ്

0
ആലപ്പുഴ : സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ വഴി ഭിന്നശേഷിക്കാർക്ക് നേരെ...

ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും...