ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് ഹൈക്കോടതി പറഞ്ഞു. 20.12.2004ന് ശേഷം ശേഷം മരിച്ചവരുടെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 1975ലെ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്നും നാലും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതിയിലെ സെക്ഷന്‍ ആറിന് വിരുദ്ധമാണെന്നും അതിനാല്‍ ഇവ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. 2005ലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ഭേദഗതി ചെയ്യപ്പെടുന്നത്.

കോഴിക്കോട് സബ്‌കോടതി ഉത്തരവിനെതിരെ എന്‍പി രമണി സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്. 1975ലെ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന് പൂര്‍വിക സ്വത്തില്‍ വ്യക്തികള്‍ക്കുള്ള അവകാശം വിലക്കുന്നുവെന്നും സെക്ഷന്‍ നാല് ഹിന്ദു അവിഭക്ത കുടുംബങ്ങളിലുള്ളവര്‍ക്ക് സ്വത്തുക്കളില്‍ കൂട്ടവകാശം ഉണ്ടെന്ന് പറയുകയും ചെയ്യുന്നുവെന്ന് കോടതി പറഞ്ഞു. 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമ പ്രകാരംപെണ്‍മക്കള്‍ക്ക് പിതൃസ്വത്തില്‍ തുല്യ അവകാശം അനുവദിച്ചിരുന്നു. എന്നാല്‍ പലപ്പോഴും 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ നിര്‍ത്തലാക്കല്‍ നിയമത്തിലെ സെക്ഷന്‍ 3, 4 എന്നിവ ഉപയോഗിച്ച് 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമ കോടതിയില്‍ ഖണിക്കപ്പെടാറുണ്ട്. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ നീരിക്ഷണം. മകളില്‍ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നു’ തുടങ്ങിയ പുരാണത്തില്‍നിന്നുള്ള കാര്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് ജസ്റ്റിസ് ഈശ്വരന്റെ ഉത്തരവ്. ഒരു മകള്‍ എന്നാല്‍ 10 ആണ്‍മക്കള്‍ക്ക് തുല്യമെന്നും കോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...