മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ആണെങ്കിലും നിയമലംഘനം നടത്തിയാല്‍ കര്‍ശന നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനമാണെങ്കിലും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. എവിടെ രജിസ്റ്റര്‍ ചെയ്തെന്നോ ഉടമസ്ഥന്‍ ആരാണെന്നോ നോക്കാതെ ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിനോടും പോലീസിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

വടക്കാഞ്ചേരി ബസ് അപകടത്തിന്‍റെപശ്ചാത്തലത്തില്‍ വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അ‍ജിത് കുമാര്‍ എന്നവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കിലും ഉത്തരവ് എല്ലാവര്‍ക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ‌

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷ്വറന്‍സും എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണ്. ‌രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മഡ്ഗാഡിന്‍റെ പുറത്തേക്ക് തള്ളിനില്‍ക്കുന്ന വീതി കൂടിയ ടയറുകള്‍, മുകള്‍ഭാഗത്തു കൂടുതല്‍ ലൈറ്റുകള്‍, ഓപ്പണ്‍ സൈലന്‍സറുകള്‍ തുടങ്ങിയ അനധികൃതമായി ഘടിപ്പിച്ചിരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കണം.

കോടതി ഉത്തരവുണ്ടായിട്ടും വയനാട് ഗവ. എന്‍ജിനിയറിംഗ് കോളേജിലും കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും ചട്ടങ്ങള്‍ ലംഘിച്ച്‌ മോട്ടോര്‍‌ ഷോ നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദ‌ര്‍ശിപ്പിച്ചു. ഇറക്കുമതി ചെയ്ത ശേഷം നിയമം ലംഘിച്ച്‌ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കാ‌ര്‍നെറ്റ് വഴി വിദേശത്തുനിന്ന് കൊണ്ടുവരുന്ന വാഹനങ്ങളുടെ രൂപകല്പനയില്‍ മാറ്റംവരുത്തികോളേജുകളിലും മറ്റും റോഡ് ഷോ നടത്തുന്നത് തടയണമെന്നും കോടതി നിര്‍ദേശിച്ചു. നിയമ ലംഘനങ്ങള്‍ക്കെതിരെ സ്ഥാപന മേധാവിയും നടപടിയെടുക്കണം. പിടികൂടുന്ന വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ നീക്കിയെന്ന് ഉറപ്പാക്കണം. കോടതി ഉത്തരവ് കെഎസ്‌ആര്‍ടിസിക്കും കെയുആര്‍ടിസിക്കും ബാധകമാണെന്ന് കോടതി പറഞ്ഞു. സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് കെ കെ രാ​ഗേഷ്

0
തിരുവനന്തപുരം: വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് സി പി ഐ...

കോന്നി വി.എൻ.എസ്. കോളേജിൽ വനമഹോത്സവത്തിന്റെ ഭാഗമായി ഏകദിന വർക്ക്‌ഷോപ്പ് ; സീഡ് ബോളുകൾ തയ്യാറാക്കി...

0
കോന്നി : വനമഹോത്സവം 2026 ന്റെ ഭാഗമായി കൊന്നപ്പാറ വി.എൻ.എസ്. കോളേജിൽ...

വ്യാജ പോക്സോ പരാതിയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവം ; എ.ഐ.വൈ.എഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്...

0
കോന്നി : വ്യാജ പോക്സോ പരാതിയിൽ നിരപരാധികളായ യുവാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്...