Wednesday, May 8, 2024 7:59 am

കുട്ടികളിൽ ഗർഭധാരണം കൂടുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുട്ടികളിൽ ഗർഭധാരണം കൂടുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്കൂളുകളിൽ നൽകുന്ന ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് അധികൃതർ വീണ്ടുവിചാരം നടത്താൻ സമയമായെന്നും കോടതി കുറ്റപ്പെടുത്തി. പ്രായപൂർത്തിയാകാത്ത സഹോദരനിൽനിന്ന് ഗർഭം ധരിച്ച പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയുള്ള ഉത്തരവിനിടെയാണ് കോടതി കുടുത്ത ആശങ്ക രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ സുലഭമായി അശ്ലീല വീഡിയോകൾ കുട്ടികൾക്ക് കിട്ടുന്നുണ്ട്. ഇത് കുട്ടികളുടെ മനസ്സിനെ തെറ്റായ വഴിയിലേക്ക് എത്തിക്കുന്നുണ്ട്.

ഇന്‍റർനെറ്റിന്‍റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കൽ അത്യന്താപേക്ഷിതമാണെന്ന് ജസ്റ്റിസ് വിജി അരുൺ പറഞ്ഞു. ലൈംഗികാതിക്രമങ്ങളുടെ അനനന്തര ഫലത്തെക്കുറിച്ച് കുട്ടികളിൽ ആവശ്യമായ അവബോധം ഉണ്ടാക്കുന്നതിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം പരാജയപ്പെടുവെന്ന് മറ്റൊരു സിംഗിൾ ബ‌ഞ്ച് നിരീക്ഷിച്ചിരുന്നതായും കോടതി ചൂണ്ടികാട്ടി.

ഇത്തരത്തിൽ ഗർഭം ധരിക്കണ്ടിവരുന്ന കുട്ടികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നവും അവളുടെ കുടുംബം അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടലും പരിഗണിച്ചാണ് സർക്കാർ ആശുപത്രിയിൽ സുരക്ഷിതമായ രീതിയിൽ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. നവജാതശിശുവിന് ജീവനുണ്ടെങ്കിൽ കുട്ടിയെ ആരോഗ്യത്തോടെ വളർത്താൻ ആവശ്യമായ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റഫയിലെ അതിർത്തികൾ അടച്ച് ഇസ്രായേൽ ; ഭക്ഷ്യസഹായ വിതരണം തടസ്സപ്പെട്ടു

0
റഫ: വെടിനിർത്തലിന്​ ഹമാസ്​ സന്നദ്ധത അറിയിച്ചിട്ടും റഫയിൽ കടന്നുകയറി ഇസ്രായേൽ സൈന്യം....

ഓസ്‌ട്രേലിയയിലെ വിമാനക്കമ്പനിയായ ക്വാണ്ടാസ് എയർവേയ്‌സിന് കനത്ത പിഴ ചുമത്തി

0
സിഡ്നി: നിലവിലില്ലാത്ത വിമാനങ്ങളിലെ സീറ്റുകൾ വിൽപ്പന നടത്തിയ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ...

കോൺഗ്രസ്‌ സ്ഥാനാർഥി ബി.ജെ.പിയിൽ ചേർന്നു ; ഇൻഡോറിൽ നോട്ടക്ക് വോട്ട് തേടി കോൺഗ്രസ്‌

0
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോർ മണ്ഡലത്തിൽ നോട്ടക്ക് വോട്ട് തേടി ക്യാമ്പയിന്‍ ശക്തമാക്കി...

കൊടകര കുഴൽപ്പണ കേസ് : വിശദ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയിൽ

0
കൊച്ചി: കൊടകര കുഴല്‍പ്പണ കേസിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി...