കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ സഹകരണസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‍വെയർ നടപ്പാക്കുന്നതിനായുള്ള ടെൻഡർ നടപടികൾ അന്തിമമാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്‍റെ വാദങ്ങൾ പ്രഥമദൃഷ്ട്യ ഹൈക്കോടതി തള്ളി. താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് കോടതിക്ക് മനസിലായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ സഹകരണ വകുപ്പ് മുഖേന രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് പുറത്തിറക്കിയ ടെണ്ടർ പ്രകാരം, സംഘങ്ങളിൽ സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുക, ഡാറ്റ മൈഗ്രേഷൻ, ടെസ്റ്റിംഗ്, പരിശീലനം, പരിപാലനം എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്. കോടികൾ വിലവരുന്ന ഈ പദ്ധതിയുടെ ടെൻഡറിൽ വിവിധ ഐടി കമ്പനികൾ പങ്കെടുത്തു. എന്നാൽ, ടെണ്ടർ നിബന്ധനകളിൽ വ്യക്തതയില്ലെന്നാരോപിച്ചാണ് ചില കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























