കൊച്ചി: സർക്കാർ സ്‌കൂളുകളിൽ പിടിഎ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ച നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. സർക്കാർ പിടിഎ നിയമിച്ച അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമാക്കി വർധിപ്പിക്കാൻ നിർദേശിച്ച സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ച് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ ആണ് നടപടി. അപ്പീലിൽ ജൂൺ 23ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് വിശദമായ വാദം കേൾക്കും. ഓണറേറിയം തുക സർക്കാർ ഭരണതലത്തിൽ തീരുമാനിക്കേണ്ടതാണെന്നും, വർധിപ്പിക്കണമെന്നു പറയാൻ കോടതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് ഹർജി നൽകിയത്.
ഓൾ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരും ഫയൽ ചെയ്ത ഹർജി പരിഗണിച്ചായിരുന്നു സിംഗിൾ ബെഞ്ച് വേതനം വർധിപ്പിച്ച് ഉത്തരവിട്ടത്. സർക്കാർ നടത്തുന്ന പ്രീ-സ്‌കൂളുകളിലെ അധ്യാപകർക്ക് തുല്യമായ ശമ്പള സ്‌കെയിൽ ഉൾപ്പെടെയുള്ള സേവന വ്യവസ്ഥകൾ രൂപീകരിക്കുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നുമായിരുന്നു അസോസിയേഷന്റെ ആവശ്യം. ദൈനംദിന ചെലവുകളിലുണ്ടായ വർദ്ധനയടക്കം കണക്കിലെടുക്കുമ്പോൾ ശമ്പളം കൂട്ടേണ്ടതുണ്ടെന്നും കോടതി വിലയിരുത്തിയിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.