സൂരജ് ലാമ തിരോധാനത്തിൽ സിയാലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സൂരജ് ലാമ തിരോധാനത്തിൽ സിയാലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകൻ സാന്‍റൺ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. സിയാൽ അധികൃതർ നിരുത്തരവാദിത്വമായി പെരുമാറി എന്ന് ഹൈക്കോടതി വിലയിരുത്തി. കൊല്ലാൻ വിട്ടിരിക്കുന്ന പോലെയാണ് ഇതൊക്കെ കാണുമ്പോൾ തോന്നുന്നത് എന്നും കുവൈറ്റിൽ ആയിരുന്നെങ്കിൽ ലാമയ്ക്ക് ഒന്നും സംഭവിക്കില്ലായിരുന്നു എന്നും കോടതി പറഞ്ഞു. അദ്ദേഹത്തിന്റെ രേഖകൾ എവിടെ പോയെന്ന് കോടതി ചോദിച്ചു.

എല്ലാവരും പോയിട്ടും ലാമ വിമാനത്താവളത്തിൽ തുടർന്നു എന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് സംസാരിച്ച ശേഷം ആലുവയിൽ നിന്ന് ട്രെയിൻ കിട്ടുമെന്ന് പറഞ്ഞു ശേഷം മെട്രോ ബസിൽ കയറ്റിവിട്ടുവെന്നും പോലീസ് റിപ്പോർട്ട് നൽകി. സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ അത് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ ഫലത്തിനായി കാത്തിരിക്കുമ്പോഴാണ് കോടതിയുടെ വിമർശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...