കൊച്ചി: സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇതേത്തുടര്‍ന്ന് വിജേഷ് പിള്ളയുടേതുള്‍പ്പടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഏരിയാ സെക്രട്ടറി കെ സന്തോഷ് ആണ് തളിപറമ്പ് എസ്എച്ച്ഒക്ക് പരാതി നല്‍കിയത്. സ്വപ്നയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഗൂഢാലോചന,വ്യാജരേഖ ചമക്കല്‍,കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.