സ്പാർക്ക്‌ ഡാറ്റാ ചോർച്ചയിൽ ഹൈക്കോടതി ഇന്നും വിശദമായ വാദം കേൾക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്പാർക്ക്‌ ഡാറ്റാ ചോർച്ചയിൽ ഹൈക്കോടതി ഇന്നും വിശദമായ വാദം കേൾക്കും. ജീവനക്കാർക്ക് വന്ന സന്ദേശത്തിൽ എന്താണ് തെറ്റുള്ളതെന്നും എപ്പോഴാണ് മെസ്സേജ് അയക്കേണ്ടത് എന്നുള്ളത് സർക്കാർ അല്ലേ തീരുമാനം എടുക്കേണ്ടതെന്നും ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കഴിഞ്ഞ ദിവസം ഹരജിക്കാരോട് ചോദിച്ചിരുന്നു. എന്നാൽ, സന്ദേശങ്ങളുടെ ഉള്ളടക്കത്തിൽ അല്ല പ്രശ്നമെന്നും ഹരജിക്കാരുടെ സ്വകാര്യ ഫോൺ നമ്പറുകളിലേക്ക്‌ പേരുൾപ്പെടെയുള്ള മെസേജുകൾ വന്നത് കൃത്യമായ സ്വകാര്യത ലംഘനമാണെന്നും ഡാറ്റാ മെയിനിങ് നടന്നിട്ടുണ്ടെന്നും സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചതെന്നാണ് സർക്കാർ വാദം. എന്നാൽ ഐടി മിഷന് ഇത്തരത്തിൽ സന്ദേശങ്ങൾ ഒരേസമയം അയക്കാൻ സാധിക്കില്ലെന്നും ഔദ്യോഗിക വിവരങ്ങൾ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചുവെന്നുമാണ് ഹരജിക്കാർ പറയുന്നത്. അതെ സമയം, വയനാട് പുനരധിവാസത്തിന്റെ ഭാഗമായി CMDRF ൽ സംഭാവന നൽകിയവർക്ക് നന്ദി സന്ദേശം അയക്കാനുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...