എറണാകുളം ജനറൽ ആശുപത്രി മികച്ച ചികിത്സാ കേന്ദ്രമാക്കി നിലനിർത്തണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ല​ട​ക്കം ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ​ക്കു​കീ​ഴി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​രു​ടെ ത​സ്തി​ക അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോട​തി​യി​ൽ. നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്ന്​ അ​ട​ക്കം ഡോ​ക്ട​ർ​മാ​രെ​ത്തി​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്​​ധ​നെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​​വ​ശ്യ​പ്പെ​ട്ട് ഹ്യൂ​മ​ൻ റൈ​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​നി കൃ​ഷ്‌​ണ​ന​ട​ക്കം ന​ൽ​കി​യ ഹ​ർജി​യി​ലാ​ണ് സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യെ മി​ക​ച്ച ചി​കി​ത്സാ കേ​ന്ദ്ര​മാ​യി നി​ല​നി​ർ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഹ​ർജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

നി​ര​വ​ധി മി​ക​ച്ച ഡോ​ക്ട​ർ​മാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സേ​വ​നം ന​ട​ത്താ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തി​ന്​ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ​യും ഉ​ന്ന​ത​രു​ടെ​യും അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നും ഹൈക്കോട​തി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ തീ​രു​മാ​നം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ​ത്​ പ​രി​ഗ​ണി​ച്ച്​ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​മെ​ന്നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്ന് ഹ​ർജി ഒ​ക്ടോ​ബ​ർ 12ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ത്ത് ലാ​ബ് സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം മാ​ത്ര​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ന്ന​തെ​ന്നും സ്ഥി​രം ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​രു​ടെ സം​ഘം ഇ​ല്ലെ​ന്നു​മാ​യി​രു​ന്നു ഹ​ർജി​യി​ലെ ആ​രോ​പ​ണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...