വാഹന രൂപമാറ്റം പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വാഹനങ്ങൾ രൂപമാറ്റം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്ന വ്ലോഗർമാർക്കെതിരെ നടപടി വേണമെന്ന് പോലീസിന് നിർദേശം നൽകി ഹൈക്കോടതി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വലിയ രീതിയിൽ രൂപമാറ്റം വരുത്തി വിഡിയോകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ രൂപമാറ്റം വരുത്തിയ സർക്കാർ വാഹനങ്ങൾ ഉൾപ്പെടെയുള്ളവക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി നിർദേശം നൽകി. കാർനെറ്റ് വഴി വിദേശത്തുനിന്ന് എത്തിക്കുന്ന വാഹനങ്ങളും പരിശോധിക്കണം. അനധികൃതമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉടമകൾക്കെതിരെയും വീഡിയോകൾ പ്രചരിപ്പിച്ച് രൂപമാറ്റത്തിന് പ്രോത്സാഹനം നൽകുന്ന യൂട്യൂബർമാർക്കെതിരെയും വ്ലോഗർമാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

‘എ.ജെ ടൂറിസ്റ്റ് ബസ് ലവർ’, ‘നസ്രു വ്ലോഗർ’, ‘നജീബ് സൈനുൽസ്’, ‘മോട്ടോർ വ്ലോഗർ’ തുടങ്ങിയ യൂട്യൂബ് ചാനലുകളിലെ വീഡിയോകൾ കോടതി പരിശോധിച്ചു. പിടികൂടുന്ന വാഹനങ്ങളിൽ അനധികൃതമായ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് കോടതി പോലീസിന് നിർദേശം നൽകിയത്. ശബരിമല സ്പെഷൽ കമ്മീഷണറുടെ ‘സേഫ് സോൺ പ്രൊജക്ട്’ റിപ്പോർട്ടിന്മേൽ കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് നിർദേശിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...