Wednesday, May 14, 2025 1:06 pm

അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന് ; വിധി അനുകൂലമെങ്കിൽ ദൗത്യം നാളെ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിൽ തീരുമാനം ഇന്നറിയാം. മിഷൻ അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.45 ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിനൊപ്പം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടന നൽകിയ ഹരജിയും ജോസ് കെ.മാണി എം.പി നൽകിയ ഹരജിയും കോടതിയുടെ പരിഗണനക്ക് വരും. അരിക്കൊമ്പനെ പിടികൂടേണ്ടതിന്റെ ആവശ്യകതയും മിഷനുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുമാണ് കോടതി വിലയിരുത്തുക. അരിക്കൊമ്പൻ ജനങ്ങൾക്കുണ്ടാക്കിയ നാശനഷ്ടടങ്ങളുടെ കണക്ക് സഹിതം കോടതിയെ ബോധ്യപ്പെടുത്താനാണ് സർക്കാർ ശ്രമം.

അതേസമയം, ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചിന്നക്കനാൽ, ശാന്തൻപാറ നിവാസികൾ. ഹൈക്കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടായാൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. കോടതിയിൽ പ്രതീക്ഷയർപ്പിച്ച് വനം വകുപ്പും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ദൗത്യത്തിനുള്ള എട്ട് ടീമുകളും സജ്ജമാണ്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതും തുടരുകയാണ്. നിലവിൽ ദൗത്യമേഖലയായ സിമന്റ് പാലത്തിന് സമീപത്താണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. കോടതിയുടെ പരിഗണനയിലായതിനാൽ മോക്ഡ്രിൽ ഒഴിവാക്കിയിട്ടുണ്ട്. അനുകൂല വിധിയുണ്ടായാൽ 30 ന് അരിക്കൊമ്പനെ മയക്ക് വെടിവെക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാ​ജ​സ്ഥാ​നി​ൽ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ‌ നി​ന്നു പി​ടി​കൂ​ടി​യ പാ​ക് റേ​ഞ്ച​റെ കൈ​മാ​റി ഇ​ന്ത്യ

0
ന്യൂ​ഡ​ൽ‌​ഹി: പാ​ക് സൈ​ന്യ​ത്തി​ൻറെ പി​ടി​യി​ലാ​യി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ൻ പി.കെ. ഷാ​യു​ടെ മോ​ച​ന​ത്തി​ന്...

അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നടപടിയെ എതിര്‍ത്ത് ഇന്ത്യ

0
ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...

ആ​ല​പ്പു​ഴ​യി​ൽ ഒ​രാ​ൾ​ക്ക് കോ​ള​റ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

0
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ കോ​ള​റ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ത​ല​വ​ടി സ്വ​ദേ​ശി​യാ​യ നാ​ൽ​പ​ത്തി​യെ​ട്ടു​കാ​ര​നാ​ണ് രോ​ഗം...

പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രീംകോടതിയെന്ന് ആർഎസ്എസ് നേതാവ് ; നടപടിയെടുക്കണമെന്ന് ജോൺ ബ്രിട്ടാസ്...

0
ന്യൂഡൽഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രീംകോടതിയാണെന്ന ആർഎസ്എസ് നേതാവ് ജെ....