ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട സംഭവം ; മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനോട് കോടതി റിപ്പോർട്ട് തേടി. അപകടം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് മറുപടി നൽകണമെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസറോട് ആവശ്യപ്പെട്ടത്. വിഷയം ബുധനാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 72 പേരാണ് ബിസലുണ്ടായിരുന്നത്. ഇതിൽ അൻപതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു.

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് തീർത്ഥാടകർ വ്യക്തമാക്കിയത്. റോഡിന് വലതു വശത്തേക്കാണ് ബസ് മറിഞ്ഞതെന്നും ഇവർ വ്യക്തമാക്കി. ബസിന്റെ വലതു വശത്തിരുന്നവർക്കാണ് പരിക്കേറ്റതെന്നും തീർത്ഥാടകർ അറിയിച്ചു. അതേസമയം, ശബരിമല ബസ് അപകടത്തിൽ പരിക്കേറ്റവർക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...