കോന്നി മെഡിക്കൽ കോളജിലെ തീപിടുത്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം ; ഡി.സി.സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജിൽ തീപിടുത്തം ഉണ്ടായത് അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കുവാൻ ഉന്നതതല സംഘം രൂപീകരിക്കണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഐ.സി.യു വിനോട് ചേർന്ന ജനറേറ്റർ റൂമിലാണ് തീപിടുത്തമുണ്ടായത് എന്നത് അത്യന്തം ഗൗരവതരമാണെന്നും തീ വ്യാപിച്ചിരുന്നെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നു എന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ ചൂണ്ടിക്കാട്ടി.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവാദം നല്കി പ്രവർത്തനം ആരംഭിച്ച കോന്നി മെഡിക്കൽ കോളജിൽ ആരോഗ്യ മന്ത്രി ജില്ലയെ പ്രതിനിധീകരിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും മികച്ച ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നതിലും വൻ പരാജയമാണെന്നും ഭരണകക്ഷിയിൽപ്പെട്ട കോന്നി എം.എൽ.എ യുടെ അടിക്കടിയുള്ള പ്രഖ്യാപനങ്ങളും ഉദ്ഘാടന മാമാങ്കങ്ങളും അല്ലാതെ സൃഷ്ടിപരമായ യാതൊരു പ്രവർത്തനങ്ങളും ഇല്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള രോഗികൾക്ക് റഫറൽ ആശുപത്രി ആകേണ്ട മെഡിക്കൽ കോളജിൽ ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, മറ്റ് ജീവനക്കാർ എന്നിവരുടേയും ആവശ്യ മരുന്ന് ഉൾപ്പെടെയുള്ളവയുടേയും വൻ തോതിലുളള അഭാവമാണ് നിലനില്ക്കുന്നതെന്നും മെഡിക്കൽ കോളജിന്റെ ദുരവസ്ഥ മൂലം സമീപ പ്രദേശമായ കോന്നിയിൽ വെച്ച് അപകടത്തിൽപ്പെട്ട ജില്ലയുടെ ഭരണാധിപനായ കളക്ടർക്ക് പോലും ചികിത്സക്കായി സ്വകാര്യ ആശുപത്രിയെ അഭയം പ്രാപിക്കേണ്ട ഗതികേടാണ് ഉണ്ടായതെന്നും ഡി.സി.സി നേതാക്കൾ പറഞ്ഞു.

സംസ്ഥാനത്ത് പൊതുവേയും ജില്ലയിൽ പ്രത്യേകിച്ചും ആരോഗ്യ രംഗത്തെക്കുറിച്ച് മേനി പറയുന്ന ആരോഗ്യ മന്ത്രി മെഡിക്കൽ കോളജുകളിൽ അടിക്കടി കെട്ടിടം തകരുന്നതിനെക്കുറിച്ചും തീപിടുത്തമുണ്ടാകുന്നതിനെക്കുറിച്ചും ഗൗരവത്തോടെ കണ്ട് പരിഹാര നടപടികൾ ഉണ്ടാക്കാത്തത് ഖേദകരമാണ്. കോന്നി മെഡിക്കൽ / കോളജിൽ ഉണ്ടായ തീപിടുത്തം ആവർത്തിക്കാതിരിക്കുവാനും രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും സുരക്ഷിതിത്വം ഉറപ്പ് വരുത്തുവിനും സത്വരവും ക്രീയാത്മകവുമായ നടപടികൾ സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റും സംഘടനാകാര്യ ജനറൽ സെക്രട്ടറിയും സംസ്ഥാന സർക്കാരിനോടും ആരോഗ്യ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...