സൗദിയിൽ വേനൽ ചൂട് ശക്തം ; പകൽ താപനില 48 ഡി​ഗ്രി

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദിയുടെ വിവിധ ഭാ​ഗങ്ങളിലായി പകൽ താപനില 48 ഡി​ഗ്രി വരെ ഉയർന്നു. ശക്തമായ ചൂട് കാറ്റിനൊപ്പം ഉഷ്ണക്കാറ്റും ഉണ്ടാകുന്നുണ്ട്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, മ​ദീ​ന, മ​ക്ക, റി​യാ​ദ് പ്ര​വി​ശ്യ​ക​ളി​ലാ​ണ് ശ​ക്ത​മാ​യ വേ​ന​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട് വരുന്നത്. കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളിൽ പകൽ താപനില 48 ഡി​ഗ്രി വരെ ഉയർന്നിരുന്നു. ചൂട് കുറയുന്നതുവരെ ഉച്ച സമയത്തുള്ള യാത്രകളും മ​രു​ഭൂ​മി വാ​സ​ങ്ങളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ വി​ദ​ഗ്​​ധ​ർ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയിൽ വീശിയടിക്കുന്ന കാറ്റില്‍ പൊടിപടലങ്ങളും വിഷവാതകങ്ങളും കൂടിയ തോതിൽ അടങ്ങിയിരിക്കും. ഇത് ആരോ​ഗ്യ പ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുമെന്ന് വിദ​ഗ്ധർ അഭിപ്രയപ്പെട്ടു. എന്നാൽ അ​ൽ ബാ​ഹ​ഹ, അ​ൽ ഖ​സീം, അ​ബ​ഹ ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല 20നും 22​നും ഇ​ട​യി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇവിടെ മ​ഴ​യും കോ​ട​മ​ഞ്ഞും അ​ട​ങ്ങു​ന്ന ത​ണു​പ്പ് കാ​ല​വ​സ്ഥ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...

പാകിസ്ഥാനിലെ സർക്കാർ‌ ആശുപത്രിയിൽ തീപിടിത്തം ; 14 പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

0
ഇസ്‌ലാമാബാദ് : ഇസ്‌ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ...

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...