Thursday, July 3, 2025 10:55 pm

ഹയർ സെക്കണ്ടറി ആൻഡ് വോക്കേഷണൽ ഹയർ സെക്കണ്ടറി കെമസ്ട്രി ടീച്ചേഴ്‌സ് അസോസിയേഷൻ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ടുകൊണ്ടുതന്നെ സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയർന്ന് പ്രവർത്തിക്കുവാൻ അദ്ധ്യാപക സമൂഹത്തിന് കഴിയണമെന്ന് ഹയർ സെക്കണ്ടറി ജില്ലാ അസി. കോഡിനേറ്റർ സി. ബിന്ദു പറഞ്ഞു. ഹയർ സെക്കണ്ടറി ആൻഡ് വോക്കേഷണൽ ഹയർ സെക്കണ്ടറി കെമസ്ട്രി ടീച്ചേഴ്‌സ് അസോസിയേഷൻ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സ്മിജു ജേക്കബ് മറ്റക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മാരാമൺ സ്‌കൂൾ പ്രിൻസിപ്പല്‍ സാറാമ്മ സഖറിയ, ലീനാ കെ ഈശോ, ഹരീന്ദ്ര കുമാർ, ബിനു രവീന്ദ്രൻ, ബി.ഹരി, ശ്രീജാ പ്രമോദ്, ആര്‍ ജയ എന്നീവർ പ്രസംഗിച്ചു.

ഈ വർഷം സർവ്വീസിൽനിന്ന് റിട്ടയർ ചെയ്യുന്ന പന്തളം എൻ എസ് എസ് സ്‌കൂൾ പ്രിൻസിപ്പല്‍ കെ.ആര്‍ ഗീതാദേവി, കോന്നി ആർ വി എച്ച് എസ് എസ് പ്രിൻസിപ്പല്‍ ആര്‍ സുനിൽ, ഇളമണ്ണൂർ വി എച്ച് എസ് എസ് പ്രിൻസിപ്പല്‍ വി. പ്രീത, കിടങ്ങന്നൂർ സ്‌കൂൾ പ്രിൻസിപ്പല്‍ തോമസ് ഐപ്പ്, അദ്ധ്യാപകരായ മിനി ആർ പിള്ള, ജി. ഇന്ദുകല, ബി.മിനി എന്നിവർക്ക് യാത്രയയപ്പിന്റെ ഭാഗമായി ഉപഹാരങ്ങൾ നൽകി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുൻ ജീവനക്കാരൻ

0
ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി...

തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ. പള്ളിച്ചൽ ഭാഗത്ത് എക്സൈസ്...

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍...

വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : മന്ത്രി ആര്‍.ബിന്ദു

0
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ...