കോഴഞ്ചേരി: ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ടുകൊണ്ടുതന്നെ സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയർന്ന് പ്രവർത്തിക്കുവാൻ അദ്ധ്യാപക സമൂഹത്തിന് കഴിയണമെന്ന് ഹയർ സെക്കണ്ടറി ജില്ലാ അസി. കോഡിനേറ്റർ സി. ബിന്ദു പറഞ്ഞു. ഹയർ സെക്കണ്ടറി ആൻഡ് വോക്കേഷണൽ ഹയർ സെക്കണ്ടറി കെമസ്ട്രി ടീച്ചേഴ്‌സ് അസോസിയേഷൻ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സ്മിജു ജേക്കബ് മറ്റക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മാരാമൺ സ്‌കൂൾ പ്രിൻസിപ്പല്‍ സാറാമ്മ സഖറിയ, ലീനാ കെ ഈശോ, ഹരീന്ദ്ര കുമാർ, ബിനു രവീന്ദ്രൻ, ബി.ഹരി, ശ്രീജാ പ്രമോദ്, ആര്‍ ജയ എന്നീവർ പ്രസംഗിച്ചു.
ഈ വർഷം സർവ്വീസിൽനിന്ന് റിട്ടയർ ചെയ്യുന്ന പന്തളം എൻ എസ് എസ് സ്‌കൂൾ പ്രിൻസിപ്പല്‍ കെ.ആര്‍ ഗീതാദേവി, കോന്നി ആർ വി എച്ച് എസ് എസ് പ്രിൻസിപ്പല്‍ ആര്‍ സുനിൽ, ഇളമണ്ണൂർ വി എച്ച് എസ് എസ് പ്രിൻസിപ്പല്‍ വി. പ്രീത, കിടങ്ങന്നൂർ സ്‌കൂൾ പ്രിൻസിപ്പല്‍ തോമസ് ഐപ്പ്, അദ്ധ്യാപകരായ മിനി ആർ പിള്ള, ജി. ഇന്ദുകല, ബി.മിനി എന്നിവർക്ക് യാത്രയയപ്പിന്റെ ഭാഗമായി ഉപഹാരങ്ങൾ നൽകി.