കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഹൈമാസ്‌റ്റ് വിളക്ക്‌ പ്രവര്‍ത്തനരഹിതം

For full experience, Download our mobile application:
Get it on Google Play

കോന്നി : നിര്‍മാണം പൂര്‍ത്തീകരിച്ച സെന്‍ട്രല്‍ ജംഗ്ഷനിലെ ഹൈമാസ്‌റ്റ് വിളക്ക്‌ ഉദ്‌ഘാടനം നടത്താത്തതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തനരഹിതം. പുനലൂര്‍-മൂവാറ്റുപുഴ സംസ്‌ഥാന പാത വികസനം പൂര്‍ത്തീകരിച്ച്‌ സെന്‍ട്രല്‍ ജംഗ്ഷനില്‍ കെ.എസ്‌.ടി.പി സ്‌ഥാപിച്ച ഉയരം കൂടിയവിളക്കാണ്‌ പ്രയോജനമില്ലാത്ത അവസ്‌ഥയിലുള്ളത്‌. പാര്‍ലമെന്റ്‌ തെരഞ്ഞടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനില്‍ക്കേയാണ്‌ വിളക്ക്‌ സ്‌ഥാപിച്ചത്‌. ഇതുമൂലം ഉദ്‌ഘാടനം ചെയ്യാന്‍ കഴിഞ്ഞില്ല. പെരുമാറ്റച്ചട്ടം അവസാനിച്ചിട്ടും ഉദ്‌ഘാടനം ചെയ്യാതിരിക്കുന്നത്‌ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. സെന്‍ട്രല്‍ ജംഗ്ഷന്‍റെ നടുഭാഗത്തായാണ്‌ ഇത്‌ സ്‌ഥാപിച്ചിട്ടുള്ളത്‌. സമീപത്ത്‌ തണ്ണിത്തോട്‌ റോഡില്‍ മറ്റൊരു ഹൈമാസ്‌റ്റ് വിളക്ക്‌ സ്‌ഥിതി ചെയ്യുന്നുണ്ട്‌. ഇതിന്‍റെ രണ്ടിരട്ടി ഉയരത്തിലും കൂടുതല്‍ ലൈറ്റുകളുമുള്ളതാണ്‌ പുതിയ വിളക്ക്‌. ഇതിന്റെ പ്രകാശം വളരെ ദൂരം പതിക്കുന്നതാണ്‌. ഉദ്‌ഘാടനം നടത്തി എത്രയും വേഗം വിളക്ക്‌ പ്രവര്‍ത്തനക്ഷമമാക്കണമെന്നും സമീപത്തെ ഹൈമാസ്‌റ്റ് വിളക്ക്‌ മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റി സ്‌ഥാപിക്കണമെന്നുമാണ്‌ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്‌.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...