Saturday, April 26, 2025 1:58 pm

ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് ; ചോദ്യം ചെയ്യൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂരിലെ ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസിലെ പ്രതികളായ ഹൈറിച്ച് കമ്പനി ഉടമ കെ.ഡി പ്രതാപനും കമ്പനിയുടെ സിഇഒയും പ്രതാപന്‍റെ ഭാര്യയുമായ ശ്രീനയും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി. രാവിലെ പത്ത് മണിക്ക് പ്രതാപനാണ് കൊച്ചിയിലെ ഇഡി ഓഫീസിലെത്തി ആദ്യം ഹാജരായത്. പിന്നാലെ ഒരു മണിയോടെ ശ്രീനയും ഇഡിക്ക് മുന്നിൽ ഹാജരായി. തൃശൂരിലെ വീട്ടിൽ ഇഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞത് മുതൽ ഒളിവിലായിരുന്നു പ്രതാപനും ശ്രീനയും. കോടതിയിൽ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കവെ ഇഡി ഓഫീസില്‍ ഹാജരാകാമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ ഇഡി അന്വേഷണത്തോട് സഹകരിച്ചുകൂടെ എന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചിരുന്നു. പ്രതികളെ ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലാണ് വൈകിട്ടും തുടരുന്നത്. മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തി മൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി.

പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം. എച്ച് ആര്‍ ക്രിപ്റ്റോ കൊയിന്‍ ഇറക്കിയും തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. ആരുടെയും അനുമതിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കൊയിനിറക്കി. ബിറ്റ് കൊയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഏറ്റവും ഒടുവില്‍ ഒടിടി. ഇതിനായി അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആര്‍ബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകൾ പതിപ്പിച്ചു : ആറ് ബജ്‌റംഗ് ദൾ പ്രവർത്തകർ കസ്റ്റഡിയിൽ

0
ബംഗളൂരു: കർണാടകയിൽ റോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകൾ പതിപ്പിച്ച സംഭവത്തിൽ ആറ്...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ചര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട. അഞ്ചര കോടി രൂപയുടെ...

ഓടയിൽ വീണ അരലക്ഷം രൂപ വിലവരുന്ന സ്‌മാർട്ട്ഫോൺ വീണ്ടടുത്ത് ഫയർഫോഴ്സ‌് ടീം

0
തിരുവനന്തപുരം : ഓടയിൽ വീണ അരലക്ഷം രൂപ വിലവരുന്ന സ്‌മാർട്ട്ഫോൺ വീണ്ടടുത്ത്...

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ വന്‍ വീഴ്ച്ച ; പരീക്ഷകള്‍ മുടങ്ങി

0
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ വന്‍ വീഴ്ച്ച. പല കോളേജുകളിലും...