വാഗമണ്ണില്‍ ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിച്ചു – രണ്ടുപേര്‍ക്ക് ഗുരുതരം

For full experience, Download our mobile application:
Get it on Google Play

കുട്ടിക്കാനം : വാഗമൺ ഉണ്ണിച്ചെടിക്കാടിന് സമീപം മീൻമുട്ടി പാലത്തിവെച്ചുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. ബീഹാർ പാറ്റ്നാ സ്വദേശികളായ കൃഷ്ണകുമാറും ഭാര്യയും 9 വയസുള്ള മകനും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ കൃഷ്ണകുമാറിന്റെ ഭാര്യ ദീപയാണ്  മരിച്ചത്. കൃഷ്ണകുമാറും മകനും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. വാഗമൺ സന്ദർശിച്ച ശേഷം തിരികെ മടങ്ങുന്നതിനിടെയിൽ വാഗമൺ വളകോട് പാതയിൽ മീൻ മുട്ടി പാലത്തിൽ വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്ന് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മൂവരും 20 അടി താഴ്ചയിലുള്ള ആറ്റിലേക്ക് പതിക്കുകയായിരുന്നു.

ആറ്റിലെ പാറക്കൂട്ടങ്ങൾക്കിടെയിലേക്കാണ് വീണത്. ഇത് പരിക്കുകൾ ഗുരുതരമാക്കി. സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും വാഹന യാത്രികരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ആദ്യം വാഗമണ്ണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ കോട്ടയത്തേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാൽ കൃഷ്ണകുമാറിന്റെ ഭാര്യ ദീപയുടെ ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണകുമാർ എറണകുളം റെയ്ൽവേ ജീവനക്കാരനാണ്. കൃഷ്ണകുമാറിന്റെയും 9 വയസുള്ള മകന്റെയും നില ഗുരുതരമാണ്. വാഗമൺ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

കൈപമംഗലം വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി

0
തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...

പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

0
ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച്...