കുടുംബ വഴക്കിനെ തുടർന്ന് യുവതി മൂന്ന് കുട്ടികളെയും എടുത്ത് കിണറ്റിൽ ചാടി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : കുടുംബ വഴക്കിനെ തുടർന്ന് യുവതി മൂന്ന് കുട്ടികളെയും എടുത്ത് കിണറ്റിൽ ചാടി. ഓടിക്കൂടിയ നാട്ടുകാർ യുവതിയെ രക്ഷപെടുത്തിയെങ്കിലും കുട്ടികള്‍ മൂന്ന് പേരും മരിച്ചു. ഭർത്താവ് വീട്ടിൽ നിന്ന് പോയ ശേഷമായിരുന്നു യുവതിയുടെ കടുംകൈ. ജാർഖണ്ഡിലെ സെറൈകെല – ഖര്‍സ്വാൻ ജില്ലയിലാണ് സംഭവം. പൂജ മഹാതോ എന്ന യുവതിയാണ് ഭർത്താവുമായി കലഹിച്ചത്. തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനെച്ചൊല്ലി പൂജയും ഭര്‍ത്താവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് ശേഷം ഭർത്താവ് ചില ജോലികള്‍ക്കായി റാഞ്ചിയിലേക്ക് പോയി. ഈ സമയത്താണ് മൂന്ന് കുട്ടികളെയുമെടുത്ത് പൂജ വീട്ടിലെ കിണറ്റിൽ ചാടിയതെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ ദിലിപ് ഖൽകോ പറഞ്ഞു.

യുവതിയെ നാട്ടുകാർ രക്ഷപെടുത്തി ഖർസ്വാനിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കോമൾ കുമാരി (9), അനന്യ മഹാതോ (5), ആര്യൻ മഹാതോ എന്നിവരാണ് മരിച്ചത്. വിവരം ലഭിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി മൂന്ന് കുട്ടികളുടെയും മൃതദേഹം പുറത്തെടുത്തു. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടാക്സി ഡ്രൈവറായ യുവാവിനെ കാലടി പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ചതിൽ നടപടി

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറായ യുവാവിനെ...

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...