കര്‍ണാടകയില്‍ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ ഇന്ന് ; പരീക്ഷ ബഹിഷ്‌കരിക്കുന്നവര്‍ക്ക് ഇനി പരീക്ഷ നടത്തില്ലാ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ഹിജാബ് വിവാദങ്ങള്‍ക്കിടെ കര്‍ണാടകയില്‍ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഒന്നാം ഭാഷാ പേപ്പറോട് കൂടിയാണ് പരീക്ഷകള്‍ക്ക് തുടക്കമാകുന്നത്. 8.76 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് ഒട്ടാകെ 3,440 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. 40,000 മുറികള്‍ പരീക്ഷ നടത്താന്‍ സജ്ജമാക്കി കഴിഞ്ഞു. ഇന്ന് ദേശീയ പണിമുടക്ക് ആണെങ്കിലും പരീക്ഷകളെ അത് ബാധിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പരീക്ഷകള്‍ ഏപ്രില്‍ 11 അവസാനിക്കും.

അതേസമയം ഹൈക്കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ഹിജാബ് ധരിച്ച്‌ എത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിലേക്ക് കടത്തിവിടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി. ഹിജാബ് ധരിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ എത്തുന്നതില്‍ തടസ്സമില്ല. എന്നാല്‍ ക്ലാസുകളിലേക്ക് പ്രവേശിക്കുമ്പോള്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല. സമാനമായ രീതിയില്‍ പരീക്ഷാ ഹാളുകളിലേക്കും പ്രവേശനം നല്‍കുന്നതല്ല. പരീക്ഷ ബഹിഷ്‌കരിക്കുന്നവര്‍ക്കായി ഇനി പരീക്ഷ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...