തിരുവനന്തപുരം : ഓപ്പറേഷൻ തിയേറ്ററുകളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 7 വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് കത്ത് നൽകിയത് ഇപ്പോള്‍ ദേശീയതലത്തിൽ ചർച്ചാവിഷയമായിക്കഴിഞ്ഞു. മതവിശ്വാസ പ്രകാരം എല്ലാ സാഹചര്യങ്ങളിലും മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണെന്നായിരുന്നു വിദ്യാർത്ഥികളുടെ വാദം. ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ തല മറയ്ക്കാൻ നിയമം അനുവദിക്കുന്നില്ലെന്നിരിക്കെ വിദ്യാർത്ഥികളുടെ ഈ ആവശ്യം സമൂഹമാധ്യമങ്ങളില്‍ ഗൌരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടുകയാണ്. രോഗികൾ ആശുപത്രിയിൽ എത്തുന്നത് ആത്മീയ ശാന്തിക്കായല്ലെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വസ്ത്ര സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളതാണ്. ഒരു വ്യക്തിക്ക് അവന്റെ വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ച് ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുമുണ്ട്. അങ്ങനെയെങ്കിൽ ഓരോ മേഖലയ്ക്കും അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുക എന്ന് മറ്റൊരു നിയമം കൂടിയുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്നാണ് ഇത്തരമൊരു ആശയം ഉയർന്നു വന്നത് എന്നത് ഗൗരവമായി കാണണം. വെറും ഏഴ് പേരാൽ ഒരു മതവിഭാഗം മുഴുവൻ സമൂഹത്തിനു മുൻപിൽ അപഹാസ്യരാവുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഒരു മെഡിക്കൽ വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം മെഡിക്കൽ പഠനത്തിന് പ്രവേശനം നേടാൻ നീറ്റ് പരീക്ഷ പാസാകണം. ഈ പരീക്ഷയിൽ പോലും ഇത്തരം മതപരമായ വസ്ത്രങ്ങൾ അനുവദിക്കുന്നതല്ല. എന്തിനേറെ പറയുന്നു ആഭരണങ്ങൾ പോലും അനുവദിക്കില്ല. ഇതെല്ലാം കടന്നുവന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്നാണ് ഏതൊരാളും മൂക്കത്ത് വിരൽ വെച്ച് പോകുന്ന തരത്തിൽ ഒരു ആവശ്യം മുൻപോട്ട് വക്കുന്നത്. കറുപ്പ് വസ്ത്രം ധരിച്ചു ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിക്കുന്നതിന് പിന്നിൽ എന്ത് യുക്തിയാണുള്ളതെന്ന് ഇവർ വ്യക്തമാക്കേണ്ടിയിരിക്കുന്നു.
താലിബാൻ പോലുള്ള രാജ്യങ്ങളിലെ ഇസ്ലാം സ്ത്രീകൾക്ക് വിദ്യാഭ്യാസം പോലും നേടാൻ കഴിയാത്ത സാഹചര്യം നിലനിൽക്കെ ഇന്ത്യ പോലെ ഒരു രാജ്യത്ത് ന്യൂനപക്ഷമായ മുസ്ലിം വിദ്യാർത്ഥിനികൾ ആനുകൂല്യങ്ങളോട് കൂടി ഉപരിപഠനം നേടുന്നത്. ഇസ്ലാം മതവിശ്വാസികൾ മെഡിക്കൽ പഠനം നടത്തുന്നത് ഇത് ആദ്യമായിട്ടല്ല. അങ്ങനെയിരിക്കയാണ് ഇതുവരെയില്ലാത്ത ഒരു ആവശ്യവുമായി ചില വിദ്യാര്‍ത്ഥികള്‍ രംഗപ്രവേശം നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യപോരാളികളിൽ ഇസ്ലാം സ്ത്രീകൾ ഉണ്ടായിരുന്നു, ഡോക്ടർ, എൻജിനീയർ, ഡ്രൈവർ അങ്ങനെ വിവിധ മേഖലകളിലും ഇസ്ലാം സ്ത്രീകൾ സമൂഹത്തിന് അഭിമാനമായി മാറിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മലപ്പുറത്തു വന്നപ്പോൾ പ്രസംഗം പരിഭാഷപ്പെടുത്തി കേരളത്തിന്റെ കയ്യടി നേടിയത് ഇസ്ലാം മത വിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടിയായിരുന്നു.
ആശുപത്രികളിൽ രോഗികൾക്ക് നൽകുന്നത് മരുന്നാണ്. അല്ലാതെ ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ നേർച്ചകൾ അല്ല. ആരോഗ്യം ക്ഷയിച്ച, ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്ന് അറിയാതെ പോരാടുന്ന പുറം ലോകവുമായി ബന്ധം പുലർത്താതെ കിടക്കയെ ആശ്രയിക്കുന്ന ഒരു രോഗിയെ സംബന്ധിച്ചു അവരുടെ കണ്ണുകൾക്കും മനസിനും കുളിർമ നൽകുന്ന തരത്തിൽ രോഗിക്ക് വേണ്ടിയാണ് ഒരു പ്രേത്യേക നിറത്തിലുള്ള വസ്ത്രം ആശുപത്രികളിൽ നിർബന്ധം ആക്കിയിരിക്കുന്നത്. ഓപ്പറേഷൻ തീയേറ്ററിൽ പ്രാധാന്യം ഒരു രോഗിയാണ് എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രസിഡന്റ് സുൽഫി എം നൂഹു എന്ന ഇസ്ലാം വ്യക്തമാക്കി. നാളെ മുന്നിൽ ഇരിക്കുന്ന രോഗി ഒരു ഇസ്ലാം ആണെങ്കിലേ ഞാൻ ചികിത്സിക്കുകയുള്ളൂ എന്ന് പറയുന്ന ദിവസം അത്ര വിദൂരമല്ല.