Monday, May 5, 2025 11:37 am

സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 വയസ്സായി ; ബിൽ പാസാക്കി ഹിമാചൽ പ്രദേശ്

For full experience, Download our mobile application:
Get it on Google Play

ഷിംല: 18 ൽ നിന്ന് 21 വയസ്സായി സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം ഉയർത്തുന്ന ബിൽ പാസാക്കി ഹിമാചൽ പ്രദേശ് നിയമസഭ. വര്‍ഷകാല സമ്മേളനത്തിലാണ് ശൈശവ വിവാഹ നിരോധന (ഹിമാചൽ പ്രദേശ് ഭേദഗതി) ബിൽ, 2024 ശബ്ദവോട്ടോടെ പാസാക്കിയത്. വനിതാ ശാക്തീകരണ മന്ത്രി ധനി റാം ഷാൻഡിലാണ് സഭയിൽ ബിൽ അവതരിപ്പിച്ചത്. ലിംഗസമത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. സ്ത്രീകൾ എല്ലാ മേഖലയിലും മുന്നേറുകയാണ്. നേരത്തെയുള്ള വിവാഹങ്ങൾ അവരുടെ ഔദ്യോഗികജീവിതത്തെ മാത്രമല്ല, ശാരീരിക വളർച്ചയ്ക്കും തടസ്സമാകുന്നുണ്ട്. ലിംഗസമത്വവും ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരവും ഉറപ്പാക്കുന്നതിന് പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ, 2006-ലെ ശൈശവ വിവാഹ നിരോധന നിയമവും മറ്റ് അനുബന്ധ നിയമങ്ങളും ഭേദഗതി ചെയ്യാനും പെൺകുട്ടികളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 21 വയസ്സായി ഉയർത്താനും ബില്‍ നിര്‍ദേശിക്കുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി വർധിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഹിമാചൽ പ്രദേശെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ കോൺഗ്രസ് എന്നും മുൻപന്തിയിലാണെന്നും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുണ്ടും കുഴിയും നിറഞ്ഞ് ഏനാത്തെ റോഡുകള്‍

0
ഏനാത്ത് : നവീകരണമില്ലാതെ കുഴികൾ നിറഞ്ഞ് ഏനാത്ത് ടൗണിലെ റോഡുകൾ....

തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം ലഘൂകരിക്കണമെന്ന് മന്ത്രി എം.ബി രാജേഷ്

0
പാലക്കാട് : കേന്ദ്ര നിയമങ്ങളിൽ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച്...

വൈക്കം സന്മാർഗദായിനി എൻഎസ്എസ് കരയോഗം ലഹരി ബോധവത്കരണ ക്ലാസ് നടത്തി

0
റാന്നി : വൈക്കം സന്മാർഗദായിനി എൻഎസ്എസ് കരയോഗം ലഹരി ബോധവത്കരണ...

അടൂരില്‍ റോഡരികിൽ നിന്ന കഞ്ചാവുചെടി പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്സംഘം കണ്ടെത്തി

0
അടൂർ : റോഡരികിൽ നിന്ന കഞ്ചാവുചെടി പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ...