Saturday, April 19, 2025 3:49 pm

ഹിന്ദുത്വ ഭീകരരുടെ ആക്രമണത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന് സി പി എമ്മിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഹിന്ദുത്വ ഭീകരരുടെ ആക്രമണത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന് സി പി എമ്മിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. അക്രമത്തിന്റെ തീവ്രത്ക്ക് അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയം കാഴ്ചക്കാരയി. പോലീസ് നിഷ്‌ക്രിയമായിരുന്നെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട പറയുന്നു. ആക്രമണത്തിന് ഇരയായവരെ നേരിട്ടുകണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കലാപം എന്ന് വിളിക്കുന്നത് തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപക്ഷത്തിനും തുല്യപങ്കാളിത്തമുണ്ടാകുമ്പോഴാണ് കലാപം എന്ന് വിളിക്കുക. എന്നാല്‍ ഡല്‍ഹിയിലെ ആക്രമണം ഹിന്ദുത്വവാദികളില്‍ നിന്നായിരുന്നു. സ്വയരക്ഷയ്ക്കുള്ള ചെറിയ പ്രതിരോധം മാത്രമാണ് മറുഭാഗത്തുണ്ടായത്. ആക്രമണകാരികള്‍ക്ക് എല്ലാ സഹായവും ചെയ്ത് പോലീസ് ഒപ്പമുണ്ടായിരുന്നു.

ഫെബ്രുവരി 24 മുതല്‍ അക്രമം വര്‍ധിച്ചപ്പോള്‍ എന്തുകൊണ്ടാണ് കേന്ദ്രം കര്‍ഫ്യൂ ഏര്‍പ്പെടുത്താതിരുന്നത് റിപ്പോര്‍ട്ട് ചോദിക്കുന്നു. എന്തുകൊണ്ടാണ് സൈന്യത്തെ വിന്യസിക്കാതിരുന്നത്? ഡല്‍ഹി പോലീസിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും അധിക വിന്യാസം പോലും അപര്യാപ്തമാണെന്ന് മാത്രമല്ല, വളരെ വൈകുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ കലാപത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച്‌ നിരവധി വിദ്യാര്‍ഥികള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണം നടത്തുന്നതിന് മുമ്പ് ആഭ്യന്തരമന്ത്രി കണ്ടെത്തലുകള്‍ മാര്‍ച്ച്‌ 11ന് ലോക്സഭയില്‍ അവതരിപ്പിച്ചെന്നും തുടര്‍ന്നുള്ള അന്വേഷണം ഈ വിവരണം ശരിവക്കുന്നതും സാധൂകരിക്കുന്നതും മാത്രമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടൻ ഷൈൻ ടോമിന്റെ ലഹരി ഇടപാടുകാരുമായുള്ള ബന്ധം പോലീസ് കണ്ടെത്തി

0
കൊച്ചി: മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി...

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം-സിപിഐ മത്സരം ; രാമങ്കരിയിൽ കോൺഗ്രസ് പിന്തുണയോടെ രമ്യ വിജയിച്ചു

0
ആലപ്പുഴ : രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന സിപിഎം-സിപിഐ മത്സരത്തിൽ...

തലവൂര്‍ മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ ഇടവകയില്‍ ഈസ്റ്റർ ഗാനസന്ധ്യ ഞായറാഴ്ച വൈകിട്ട്

0
കൊട്ടാരക്കര : തലവൂര്‍ മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ പ്ലാറ്റിനം...

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട ; രണ്ട് പേരെ ബസില്‍ നിന്ന് പിടികൂടി

0
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന...