ഹൈ ലെവല്‍ ഐടി ടീം നിയമനം ; ഹൈക്കോടതി അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹൈ ലെവല്‍ ഐടി ടീമിന്റെ നിയമനത്തില്‍ ഹൈക്കോടതി അന്വേഷണം തുടങ്ങി. ഐടി ടീമിന്റെ നിയമനത്തിലെ നടപടി ക്രമങ്ങളും പരിശോധിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിയമനത്തില്‍ ഇടപെട്ടുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ഹൈലെവല്‍ ഐടി ടീമിനെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നതില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിശദമായ വസ്തുതാവിവര റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

ഹൈക്കോടതിയിലെ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ജോലികളുടെ മേല്‍നോട്ടത്തിന് താത്കാലിക ഐടി ടീം മതിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ വേണ്ടെന്നും നിര്‍ദേശിച്ചത് സംസ്ഥാന സര്‍ക്കാരാണ്. എന്‍ഐഎസിയെ ഒഴിവാക്കി പുതിയ സമിതിയെ നിയമിക്കാമെന്ന നിര്‍ദേശം സര്‍ക്കാരാണ് മുന്നോട്ടുവെച്ചത്. ഈ ടീമിലെ അംഗങ്ങളെ താത്കാലികമായി നിയമിച്ചാല്‍ മതിയെന്ന് എം ശിവശങ്കര്‍ അടക്കമുള്ളവര്‍ ശുപാര്‍ശ ചെയ്തു. തസ്തിക അടക്കം സൃഷ്ടിച്ച് തുടര്‍നടപടി സ്വീകരിച്ചത് സര്‍ക്കാരാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...