കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി വാരാചരണം സംഘടിപ്പിച്ചു. ഹിന്ദി വാരാചാരണത്തിൻ്റെ സമാപനചടങ്ങുകൾ ഹയർസെക്കൻ്ററി മുൻ പ്രിൻസിപ്പാള്‍ പി.എ.ചന്ദ്രപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് മനോജ് പുളിവേലിൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ എൻ.മനോജ്, ഹെഡ്മാസ്റ്റർ ആർ.ശ്രീകുമാർ, റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗം എസ്.സന്തോഷ് കുമാർ, എസ്.ആർ.ജി.കൺവീനർ രാജലക്ഷ്മി കെ.ആർ, ഹിന്ദി ക്ലബ്ബ് കൺവീനറും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ വിജയകുമാർ പി.ആർ, അധ്യാപകരായ ബിന്ദു ടി, ആർ.ഗീതാകുമാരി, കെ.ജി.ശ്രീകല, പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.
റിപ്പബ്ലിക്കൻ സ്കൂളിലെ മുൻ ഹിന്ദി അധ്യാപികയായ സുജാത.ഡി, മുഖ്യാതിഥി റിപ്പബ്ലിക്കൻ ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പാളുമായ പി.എ.ചന്ദ്രപ്പൻപിള്ള എന്നിവരെ സ്കൂൾ മാനേജർ എൻ.മനോജ് പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹിന്ദി സാഹിത്യ ക്വിസ് മത്സരത്തിൽ യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹൃദ്യ രാജേഷ്, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അമൽജിത്ത്, ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പി.ആയുഷ് അമ്പാടി, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അനുശ്രീ എസ്, സുലേഖ് പ്രതിയോഗിതയിൽ അഞ്ചാം ക്ലാസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മഹേശ്വർ.ഡി, ആറ്, ഏഴ് ക്ലാസ് വിഭാഗങ്ങളിൽനിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡെവിൻ എസ്. തോമസ് എന്നിവർക്കുള്ള പുരസ്കാരങ്ങൾ പി.എ.ചന്ദ്രപ്പൻപിള്ള വിതരണംചെയ്തു. സ്കൂൾ ഹിന്ദി ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.