റാന്നി: തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിക്ഷത്തിന്‍റെ നേതൃത്വത്തില്‍ റാന്നി രാമപുരം ക്ഷേത്രത്തിനു മുന്‍പില്‍ ആരംഭിച്ച അയ്യപ്പ സേവന കേന്ദ്രവും അന്നദാനവും ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.എന്‍ നീലകണ്ഠന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സ്വാമിനി സംഗമേശാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥി ആയിരുന്നു.
ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം,റാന്നി പഞ്ചായത്തംഗങ്ങളായ സന്ധ്യാ പ്രസാദ്,മന്ദിരം രവീന്ദ്രന്‍,എം.എ ഗോപാലന്‍ നായര്‍,ആലിച്ചന്‍ ആറൊന്നില്‍,റിങ്കു ചെറിയാന്‍,ഷൈന്‍ ജി.കുറുപ്പ്,രാജു മരുതിക്കല്‍,അനോജ് കുമാര്‍,ശ്രീനി ശാസ്താംകോവില്‍,റെജി താഴമണ്‍,രവി കുന്നയ്ക്കാട്ട്,വേണുകുട്ടന്‍,ടി.സി കുട്ടപ്പന്‍ നായര്‍,പ്രദീപ്,കെ.കെ ഭാസ്ക്കരന്‍ നായര്‍,രാജപ്പനാചാരി,അജീഷ്,പി.ജി പ്രസാദ് കുമാര്‍, ടി.എസ് സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.