കൊച്ചി: ഹിന്ദു ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോ ഷൂട്ടിനെതിരെ പരാതിയുമായി എറണാകുളത്തെ മുക്കോട്ടില്‍ ഭഗവതി ക്ഷേത്രം.
മരട് പോലീസിനാണ് ക്ഷേത്ര ഭാരവാഹികള്‍ പരാതി നല്‍കിയിരിക്കുന്നത്. ആലുവ സ്വദേശിനിയായ ദിയ ജോണ്‍ എന്ന് പേരുള്ള വനിതാ ഫോട്ടോഗ്രാഫര്‍ നവരാത്രിയുമായി ബന്ധപ്പെടുത്തി എടുത്ത ഫോട്ടോകളാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. സംഭവം വിവാദമായതോടെ ഇവര്‍ തന്റെ ഫേസ്ബുക്ക് പേജ് വഴി ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. താന്‍ ഒരു ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല ഫോട്ടോകള്‍ എടുത്തതെന്നും വിശ്വാസികളെ വേദനിപ്പിച്ചതില്‍ ഖേദമുണ്ടെന്നുമാണ് ഇവര്‍ പറയുന്നുണ്ട്.
ഇവര്‍ വിവാദത്തിലകപ്പെട്ട ഫോട്ടോകള്‍ പേജില്‍ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. ഫെമിനിസത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയും ദൃശ്യവത്കരിക്കുന്നു എന്ന മട്ടിലാണ് ഇവര്‍ ഫോട്ടോകള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരുന്നത്.