വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവo ; അന്വേഷണം സിബിഐക്ക് കൈമാറണo : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

വാളയാര്‍: വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലെ അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് കൈമാറാന്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദൂതനെ വിട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ആ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

എന്തിനാണ് സമരമെന്നാണ് മന്ത്രി എ.കെ ബാലന്‍ ചോദിക്കുന്നത്. എന്തിനാണ് സമരമെന്ന് അറിയില്ലെങ്കില്‍ അക്കാര്യം മാതാപിതാക്കളോടല്ല ചോദിക്കേണ്ടത്. മുഖ്യമന്ത്രി ദൂതനെ വിട്ട് എന്ത് കാര്യമാണ് പറഞ്ഞതെന്ന് അന്വേഷിക്കുകയാണ് ബാലന്‍ ചെയ്യേണ്ടത്. കേസിലെ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. പാര്‍ട്ടിക്കാരാണ് പ്രതികള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സോജന്‍ തന്നെയാണ് കേസ് അട്ടിമറിച്ചത്.

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും കോള്‍ഡ് സ്റ്റോറേജിലാണ്. ഈയൊരവസ്ഥയില്‍ സിബിഐ അന്വേഷണത്തിലൂടെയല്ലാതെ സത്യം പുറത്ത് വരില്ലെന്ന് ഉറപ്പാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...