പ​രു​മ​ല പെ​രു​ന്നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും

For full experience, Download our mobile application:
Get it on Google Play

പരുമല:​ പ​രു​ശൂ​ദ്ധ പ​രു​മ​ല കൊ​ച്ചു​തി​രു​മേ​നി​യു​ടെ 118-ാം ഓ​ർ​മ​പെ​രു​ന്നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. ന​വം​ബ​ർ ര​ണ്ടി​ന് പെ​രു​ന്നാ​ൾ സ​മാ​പി​ക്കും. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് നി​ര​ണം ഭ​ദ്രാ​സ​മാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ ഫാ. ​എം.​സി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡാ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു ​ന​ട​ക്കു​ന്ന തീ​ർ​ത്ഥാ​ട​ന വാ​രാ​ഘോ​ഷ​വും കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ഏ​ഴി​ന് ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​വും എ​ട്ടി​ന് ക​ബ​റി​ങ്ക​ലി​ൽ ധൂ​പ പ്രാ​ർ​ത്ഥ​ന​യും ആ​ശി​ർ​വാ​ദ​വും ഉ​ണ്ടാ​കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10.30ന് ​ധ്യാ​ന പ്ര​സം​ഗം, വൈ​കു​ന്നേ​രം നാ​ലി​ന് ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​രമ്പ​​ര, വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം, ഏ​ഴി​ന് ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗം, എ​ട്ടി​ന് ക​ബ​റി​ങ്ക​ലി​ൽ ധൂ​പ​പ്രാ​ർ​ത്ഥ​ന, ഒ​മ്പ​തി​ന് ശ​യ​ന ന​മ​സ്കാ​രം.

പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ രാ​വി​ലെ ആ​റി​നും 8.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. മൂ​ന്നി​ന് ചേ​രു​ന്ന തീ​ർ​ത്ഥാട​ക സ​മാ​പ​ന സ​മ്മേ​ള​നം കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി എ​ട്ടി​ന് ശ്ലൈ​ഹീ​ക വാ​ഴ്വ്. 8.15ന് ​റാ​സ.
ഒ​​മ്പ​തി​ന് ക​ബ​റി​ങ്ക​ലി​ൽ ധൂ​പ പ്രാ​ർ​​ത്ഥ​ന, ആ​ശി​ർ​വാ​ദം. ര​ണ്ടി​ന് രാ​വി​ലെ ആ​റി​നും 8.30നും ​വി​ശൂ​ദ്ധ കു​ർ​ബാ​ന, 10.30ന് ​ശ്ലൈ​ഹീ​ക വാ​ഴ്വ്, 11ന് ​സെ​മി​നാ​ർ, 12ന് ​ഉ​ച്ച ന​മ​സ്കാ​രം, പ​രി​ശൂ​ദ്ധ പ​രു​മ​ല തി​രു​മേ​നി​യോ​ടു​ള്ള മ​ധ്യ​സ്ഥ പ്ര​ർ​ത്ഥ​ന. ര​ണ്ടി​ന് ന​ട​ക്കു​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യു​ടെ ആ​ശി​ർ​വാ​ദ​ത്തോ​ടും പെ​രു​ന്നാ​ളി​ന് കൊ​ടി​യി​റ​ങ്ങും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് “ഫീറ്റോ ലൈഫ് 2026” അടൂരിൽ ജൂൺ ഏഴിന്

0
അടൂര്‍ : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം...

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...